Top

അജിത് മലയാളവും കന്നഡയും പറയും; വലിമൈയ്ക്ക് പാൻ ഇന്ത്യൻ റിലീസ്

അജിത്തിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായിരിക്കും വലിമൈ.

12 Jan 2022 10:11 AM GMT
ഫിൽമി റിപ്പോർട്ടർ

അജിത് മലയാളവും കന്നഡയും പറയും; വലിമൈയ്ക്ക് പാൻ ഇന്ത്യൻ റിലീസ്
X

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത് നായകനാകുന്ന 'വലിമൈ'. പൊങ്കലി ന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചത് ആരാധകരെ നിരാശയിലേക്കിരുന്നു. ഇപ്പോഴിതാ സിനിമ പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തകളാണ് വരുന്നത്.

തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി പതിപ്പികളിലായാരുന്നു സിനിമ ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീട്ടിയ സാഹചര്യത്തിലാണ് മലയാളം, കന്നഡ പതിപ്പുകൾ കൂടെ ഒരുക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. അജിത്തിന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായിരിക്കും വലിമൈ.

അതേസമയം സിനിമയുടെ സെൻസറിങ്ങ് പൂർത്തിയായിരിക്കുകയാണ്. അക്രമവും അശ്ലീലവും കൂടുതലാണെന്ന് കാണിച്ച് യു / എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പതിമൂന്ന് രംഗങ്ങളിലാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിച്ചിരിക്കുന്നത്. ലഹരി മരുന്നിന്റെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന രംഗങ്ങളും, നടു വിരല്‍ ഉയര്‍ത്തി കാണിക്കുന്ന രംഗവും, ചില സംഘട്ടന രംഗങ്ങളും ചിത്രത്തിൽ നിന്ന് ഒഴിവാക്കി. കൂടാതെ രണ്ട് സംഭാഷണങ്ങളും മ്യൂട്ട് ചെയ്തിട്ടുണ്ട്. വെട്ടലും മുറിക്കലിനും ശേഷം ആകെ 179.26 മിനിട്ട് ആണ് സിനിമയുടെ റണ്ണിങ് ടൈം.

എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്തിന് പുറമെ ഹുമ ഖുറേഷി, കാർത്തികേയ, യോഗി ബാബു, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Next Story