Top

മാസ്റ്ററും അണ്ണാത്തെയും വീണു; അജിത്തിന്റെ 'വലിമൈ'യ്ക്ക് ബോക്സോഫീസിൽ വമ്പൻ നേട്ടം

വലിമൈ ആദ്യദിനത്തിൽ 30 കോടി രൂപയാണ് കളക്ട് ചെയ്തത്.

26 Feb 2022 7:58 AM GMT
ജോയേല്‍ സ്റ്റാലിന്‍

മാസ്റ്ററും അണ്ണാത്തെയും വീണു; അജിത്തിന്റെ വലിമൈയ്ക്ക് ബോക്സോഫീസിൽ വമ്പൻ നേട്ടം
X

അജിത്ത് നായകനെത്തിയ ചിത്രം 'വലിമൈ' ബോക്സോഫീസിൽ വമ്പൻ നേട്ടം കൊയ്യുകയാണ്. ചിത്രം രാജ്യമെമ്പാടും നിന്ന് 76 കോടിയോളം രൂപ സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

വലിമൈ ആദ്യദിനത്തിൽ 30 കോടി രൂപയാണ് കളക്ട് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നും 25 കോടി രൂപയും മറ്റു സംസ്ഥാനങ്ങളിൽ നിന്നായി അഞ്ച് കോടിയുമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. രജനികാന്തിന്റെ അണ്ണാത്തെ, വിജയ് ചിത്രം മാസ്റ്റർ എൻ സിനിമകളുടെ റെക്കോർഡും വലിമൈ തകർത്തു. അണ്ണാത്തെ 24 കോടിയും മാസ്റ്റർ 19.5 കോടിയുമാണ് ആദ്യദിനത്തിൽ നേടിയത്.

24ന് തിയേറ്റുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ എന്ന പൊലീസ് ഓഫീസറുടെ റോളിലാണ് അജിത് കുമാര്‍. മലയാളത്തില്‍ നിന്ന് ദിനേശ് പ്രഭാകര്‍, പേളി മാണി, ധ്രുവന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഹുമ ഖുറേഷി, കാര്‍ത്തികേയ, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം നീരവ് ഷാ.

story highlights: ajith movie valimai surpasses vijay's master and rajinikanth's annatthe

Next Story