അജിത്തും എച്ച് വിനോദും വീണ്ടുമൊന്നിക്കുന്നു; എകെ 61 ചിത്രീകരണം ആരംഭിച്ചു
ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍
22 April 2022 3:21 PM GMT
ഫിൽമി റിപ്പോർട്ടർ

'വലിമൈ'യുടെ വിജയത്തിന് ശേഷം അജിത്തും എ.ച്ച് വിനോദും ഒന്നിക്കുന്ന ചിത്രം 'എ കെ 61'ന്റെ ചിത്രീകരണം ആരംഭിച്ചു. അജിത്തിന്റെ അറുപത്തിയൊന്നാമത്തെ സിനിമയാണിത്. ചിത്രത്തില്‍ അജിത്ത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് എത്തുന്നത്. കഴിഞ്ഞാഴ്ചയായിരുന്നു ചിത്രത്തിന്റെ പൂജ.
ഒരു കവര്‍ച്ചയെ അടിസ്ഥാനമാക്കി കഥ പറയുന്ന ചിത്രമാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിപ്പോള്‍ ഹൈദരാബാദിലാണ്.സിനിമാചിത്രീകണത്തിനായി ചെന്നൈ മൗണ്ട് റോഡിന്റെ വലിയൊരു സെറ്റ് തന്നെ ഹൈദരബാദില്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റില്‍ ചിത്രീകരണം പൂര്ത്തിയാക്കുന്നാണ് സൂചന. ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഇതിന് മുൻപ് പുറത്തിറങ്ങിയ അജിത്ത് നായകനായ വലിമൈ തമിഴ്നാട്ടിൽ വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. എ.കെ 61 എന്ന് താൽക്കാലികമായി പേര് നൽകിയ ചിത്രത്തിന്റെ പേര് ഉടൻ വെളിപ്പെടുത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Story Highlights; Ajith Kumar's movie AK 61shooting started