അജിത് കുമാറും ദളപതി വിജയ്യും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം? സ്ഥിരീകരിച്ച് എൻ്റർടെയ്ൻമെൻ്റ് ട്രാക്കർമാർ
എൻ്റർടെയ്ൻമെൻ്റ് ട്രാക്കറായ രമേഷ് ബാലയാണ് വാർത്തയിൽ സ്ഥിരീകരണം നടത്തുന്നത്.
21 Jun 2022 9:00 AM GMT
ഫിൽമി റിപ്പോർട്ടർ

കോളിവുഡ് സൂപ്പർ താരങ്ങളായ തല അജിത് കുമാറും ഇളയ ദളപതി വിജയ്യും ഒരു പാൻ ഇന്ത്യ ചിത്രത്തിനായി ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉടനീളം പ്രചരിച്ചിരുന്നു. ആരാധകർ ആവേശത്തോടെ സ്വീകരിച്ച വാർത്തയിൽ സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന സ്ഥിരീകർണം നടത്തിയിരിക്കുകയാണ് എൻ്റർടെയ്ൻമെൻ്റ് ട്രാക്കറായ രമേഷ് ബാല. " നടൻ അജിത് കുമാറും വിജയ്യും ചേർന്ന് ഒരു പാൻ ഇന്ത്യൻ പ്രൊജക്ട് ചെയ്യുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. വിശ്വസനീയമായ സോഴ്സുകളുമായി അന്വേഷിച്ചു. അത്തരത്തിൽ ഒരു പദ്ധതി ഇല്ല," രമേഷ് ബാല ട്വീറ്റ് ചെയ്തു.
അതേസമയം, അജിത്ത് ഇപ്പോൾ യൂറോപ്പിൽ ഉടനീളം മോട്ടോർ സൈക്കിൾ പര്യടനത്തിലണ്. ദേശീയ അവാർഡ് ജേതാവായ സംവിധായകൻ വംശി പൈഡിപ്പള്ളിക്കൊപ്പം തൻ്റെ അടുത്ത ചിത്രത്തിൻ്റെ ഷൂട്ടിങ് തിരക്കുകളിൽ ആണ് വിജയ്. വിജയ്യുടെ വരാനിരിക്കുന്ന ചിത്രം 'ദളപതി 66'ന്റെ ഫസ്റ്റ് ലുക്ക് ഇന്ന് വൈകീട്ട് പുറത്ത് വരും.
Story highlights: ajith kumar vijay starrer pan indian movie truth
- TAGS:
- Vijay
- ajith kumar