'അദ്ദേഹത്തിന്റെ സ്വപ്നത്തിന്റെ ഭാഗാമാകാൻ എന്നെ വിളിച്ചു'; 'പൊന്നിയിൻ സെൽവനെ'യും 'മണിരത്ന'ത്തെയും കുറിച്ച് ഐശ്വര്യ റായ്
സെപ്റ്റംബർ 30നാണ് പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നത്.
20 May 2022 4:03 PM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യൻ സിനിമാപ്രേമികൾ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ. വമ്പൻ കാസ്റ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നായിക ഐശ്വര്യ റായിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ മണിരത്നത്തിനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ റായ്.
അദ്ദേഹം(മണിരത്നം) തന്നോട് ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വപ്നത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനം തോന്നി. അദ്ദേഹത്തിനൊപ്പം ഓരോ തവണയും അത് മികച്ച അനുപം തന്നെയായിരിക്കും എന്ന് ഐശ്വര്യ റായ് പറഞ്ഞു.
മണിരത്നം സംവിധാനം ചെയ്ത 'ഇരുവർ' എന്ന സിനിമയിലൂടെയാണ് ഐശ്വര്യ റായ് അഭിനയ രംഗത്തേക്ക് എത്തുന്നത്. തനിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കമാണ് അതെന്നു ഐശ്വര്യ റായ് പറയുന്നു. മണിരത്നത്തിന്റെ നിരവധി സിനിമകളിൽ അഭിനയിക്കാൻ സാധിച്ചു എന്നത് ഒരു അനുഗ്രഹമായി കാണുന്നു എന്നും നടി കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 30നാണ് പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദിത്യ കരികാലന് എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി.
എ ആര് റഹ്മാന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'പൊന്നിയിന്‍ സെല്വന്' നിര്‍മ്മിക്കുന്നത്. രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
story highlights: aishwarya rai talks about the experiencce with maniratnam and ponniyin selvan