Top

എംജിആറിനെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണം; പാ രഞ്ജിത്തിനും ആമസോണിനും എഐഎഡിഎംകെ നോട്ടീസ് അയച്ചു

സിനിമയിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണം എന്ന ആവശ്യവുമായി നിർമ്മാതാവിനും ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിനും നോട്ടീസ് അയച്ചിട്ടുണ്ട്.

17 Aug 2021 4:55 AM GMT
ഫിൽമി റിപ്പോർട്ടർ

എംജിആറിനെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണം; പാ രഞ്ജിത്തിനും ആമസോണിനും എഐഎഡിഎംകെ നോട്ടീസ് അയച്ചു
X


സംവിധായകൻ പാ രഞ്ജിത്തിന് നോട്ടീസ് അയച്ച് അണ്ണാ ഡ്രാവിഡ മുന്നേറ്റ കഴകം. സർപ്പാട്ട പരമ്പരൈ എന്ന ചിത്രത്തിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി എംജിആറിനെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ചാണ് നോട്ടീസ്. സിനിമയിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണം എന്ന ആവശ്യവുമായി നിർമ്മാതാവിനും ഓൺലൈൻ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിനും നോട്ടീസ് അയച്ചിട്ടുണ്ട്.
ഡിഎംകെയെ ചിത്രം ഉയര്‍ത്തിക്കാട്ടാൻ ശ്രമിക്കുന്നു. സംസ്ഥാനത്ത് മദ്യനിരോധനം കൊണ്ടുവന്ന വ്യക്തിയാണ് എംജിആർ. എന്നാൽ അതിൽ നിന്നും തീർത്തും വിരുദ്ധമായാണ് ചിത്രത്തിൽ കാണിക്കുന്നത് എന്ന് എഐഎഡിഎംകെ നോട്ടീസിൽ പറയുന്നു. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തപക്ഷം നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് എഐഎഡിഎംകെ നേതാവ് ജയകുമാര്‍ പറയുന്നത്.
ജൂലൈ 22നാണ് സര്‍പ്പാട്ട പരമ്പരൈ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്‌സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ചിത്രത്തിലെ ആര്യയുടെയും മറ്റ് താരങ്ങളുടെയും അഭിനയത്തെ പ്രശംസിച്ച് നിരവധി താരങ്ങളും, നിരൂപകരും രംഗത്തെത്തിയിരുന്നു.


Next Story