Top

'വലിമൈ'യിലെ ഈ സീൻ കഴിയുമ്പോൾ ചെവിക്കല്ല്‌ പൊട്ടും; തമിഴ് താരത്തിന്റെ മുന്നറിയിപ്പ്

15 Feb 2022 11:03 AM GMT
ഫിൽമി റിപ്പോർട്ടർ

വലിമൈയിലെ ഈ സീൻ കഴിയുമ്പോൾ ചെവിക്കല്ല്‌ പൊട്ടും; തമിഴ് താരത്തിന്റെ മുന്നറിയിപ്പ്
X

തമിഴകത്തിന്റെ പ്രിയനടൻ അജിത്ത് കുമാർ നായകനാകുന്ന ചിത്രം വലിമൈ അടുത്ത വാരം റിലീസിന് ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിയമയെക്കുറിച്ച് തമിഴ് നടനും സംവിധായകനുമായ ആദിക്ക് രവിചന്ദ്രന്റെ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

വലിമൈയിലെ അജിത്തിന്റെ ഒരു സ്റ്റിൽ പങ്കുവെച്ചു കൊണ്ട് ആദിക്ക് പറയുന്നതിങ്ങനെ: 'നിങ്ങളുടെ ചെവിക്കല്ലുകൾ സൂക്ഷിക്കുക. സാറിന്റെ കണ്ണുകളിലെ തീവ്രത അത് വ്യക്തമാക്കുന്നു'.

'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഈശ്വരമൂര്‍ത്തി ഐ പി എസ് എന്ന കഥാപാത്രമായാണ് അജിത്ത് എത്തുന്നത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അജിത്തിന് പുറമെ ഹുമ ഖുറേഷി, കാർത്തികേയ, യോഗി ബാബു, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു സിനിമയുടെ ചിത്രീകരണം.

STORY HIGHLIGHTS: Adhik Ravichandran says that Actor Ajith Kumar Movie Valimai will will tear audience's eardrum

Next Story