'സിനിമയുമായുള്ള പ്രണയകഥയ്ക്ക് അവസാനമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു'; സാമന്ത
പകൽ എഴുന്നേറ്റപ്പോൾ ആണ് സിനിമയിൽ എത്തിയിട്ട് 12 വർഷമായി എന്നത് ഓർമ്മ വന്നത്.
26 Feb 2022 6:23 AM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് സാമന്ത. ഇപ്പോഴിതാ അഭിനയജീവിതത്തിൽ 12ാം വാർഷികത്തിൽ കുറിപ്പിമായി എത്തിയിരിക്കുകയാണ് നടി.
'പകൽ എഴുന്നേറ്റപ്പോൾ ആണ് സിനിമയിൽ എത്തിയിട്ട് 12 വർഷമായി എന്നത് ഓർമ്മ വന്നത്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള 12 വർഷങ്ങൾ. ഈ അനുഗ്രഹീത യാത്രയ്ക്കും സ്നേഹമുള്ള ആരാധകർക്കും ഞാൻ കടപ്പെട്ടിരിക്കുന്നു. സിനിമയുമായുള്ള എന്റെ പ്രണയകഥയ്ക്ക് അവസാനമുണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു', സാമന്ത കുറിച്ചു.
ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈതാണ്ടി വരുവായ' എന്ന സിനിമയിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമയുടെ തെലുങ്ക് പതിപ്പിൽ സാമന്ത ആയിരുന്നു നായിക. 'ഏക് ദീവാന താ'യിലൂടെ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചു.
രാജമൗലി സംവിധാനം ചെയ്ത 'ഈഗ' എന്ന സിനിമയിലെ പ്രകടനത്തിലൂടെ തെന്നിന്ത്യയിൽ മുഴുവൻ നടി ശ്രദ്ധേയായി. തുടർന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അല്ലു അർജുൻ ചിത്രമായ 'പുഷ്പ'യിൽ സാമന്ത അവതരിപ്പിച്ച ഡാൻസ് വലിയ ഹിറ്റാണ്. സിനിമയിലെ ഡാൻസിനായി നടി അഞ്ച് കോടി രൂപയോളം കൈപ്പറ്റി എന്ന് റിപ്പോർട്ടുകളുണ്ട്.
വിജയ് സേതുപതി, നയൻതാര എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന 'കാതുവാക്കിലെ രണ്ടു കാതൽ' ആണ് റിലീസിന് ഒരുങ്ങുന്ന സാമന്ത ചിത്രം. 'ശാകുന്തളം', 'യശോദ' എന്നീ ചിത്രങ്ങളും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
story highlights: actress samantha shares her happiness on 12 years of film life