Top

ശങ്കറിന്റെ രാം ചരൺ ചിത്രം; പ്രധാന കഥാപാത്രമാകാൻ അഞ്ജലിയും

ഫെബ്രുവരിയിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം ശങ്കറും രാം ചരണും നിര്‍വ്വഹിച്ചത്.

14 Aug 2021 2:38 PM GMT
ഫിൽമി റിപ്പോർട്ടർ

ശങ്കറിന്റെ രാം ചരൺ ചിത്രം; പ്രധാന കഥാപാത്രമാകാൻ അഞ്ജലിയും
X


തെന്നിന്ത്യൻ സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് രാം ചരണ്‍- ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ നടി അഞ്ജലി അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. നടിയുടെ പ്രാധാന്യമുള്ളത് ആയിരിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരിയിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം ശങ്കറും രാം ചരണും നിര്‍വ്വഹിച്ചത്. രാം ചരണിന്റെ 15ാമത്തെ ചിത്രമാണിത്. 2022ലായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നാണ് സൂചന. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളാണ് പുരോഗമിക്കുന്നത്.
ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 'ഇത് പാന്‍ ഇന്ത്യ പദ്ധതിയായിരിക്കും. ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീര്‍ച്ചയായും ഒരു വലിയ കാര്യമാണ്. പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സിനിമാ പ്രേമികള്‍ക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിര്‍മ്മിക്കും. ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റും പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും' ദില്‍ രാജു അറിയിച്ചിരുന്നു. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്റെ 50ാമത്തെ ചിത്രമാണിത്.


Next Story