Top

അല്ലുവിന് 50 കോടി, ഫഹദിന് മൂന്നര കോടി; 'പുഷ്പ' താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

ചിത്രത്തിലെ ഐറ്റം ഡാൻസിന് ഒന്നര കോടിയായിരുന്നു സാമന്തയുടെ പ്രതിഫലം.

23 Dec 2021 11:56 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലുവിന് 50 കോടി, ഫഹദിന് മൂന്നര കോടി; പുഷ്പ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ
X

അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തിയേറ്ററിൽ മികച്ച കളക്ഷനാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയ്ക്കായി താരങ്ങൾ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

പുഷ്‌പയ്‌ക്കായി താരങ്ങൾ കോടികളാണ് പ്രതിഫലം കൈപ്പറ്റിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അല്ലു അർജുന് 50 കോടി രൂപ ലഭിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രശ്‌മികയ്ക്ക് എട്ട് മുതൽ പത്ത് കോടി വരെ ലഭിച്ചു. ചിത്രത്തിലെ ഐറ്റം ഡാൻസിന് ഒന്നര കോടിയായിരുന്നു സാമന്തയുടെ പ്രതിഫലം എന്നും ഫഹദിന് മൂന്നര കോടി ലഭിച്ചു എന്നും റിപ്പോർട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ വന്നിട്ടില്ല.

റീലാസായി ഏതാനും ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ 200 കോടി ക്ലബ്ബിലെത്തി 'പുഷ്പ'. ആദ്യ ആഴ്ച്ചയിൽ തന്നെ ബുക്ക് മൈ ഷോ വഴി 2.6 മില്യൺ ടിക്കറ്റുകളാണ് വിറ്റത്. അല്ലു അർജുന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിങ്ങും പുഷ്പയ്ക്കാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ ദിനം 71 കോടിയായിരുന്നു 'പുഷ്പ' നേടിയത്. 'കെജിഎഫിന്റെ' ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നുകൊണ്ടാണ് പുഷ്പ'യുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷനിലക്ക് കടന്നത്.

രണ്ടു ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരൻ പുഷ്പരാജ് ആയാണ് അല്ലു അർജുൻ എത്തുന്നത്. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസിൽ ചിത്രത്തിൽ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയുന്നു.ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിർമ്മിച്ചിരിക്കുന്നത്.

Next Story