ഒരു കോടിയുടെ ആദയ നികുതി കേസില്‍ നടന് വിശാലിന് 500 രൂപ പിഴ
2016 ലാണ് വിശാലിന്റെ ഓഫീസില്‍ ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയത്
4 Jan 2022 10:51 AM GMT
ഫിൽമി റിപ്പോർട്ടർ

ആദയ നികുതി കേസില്‍ നടന് വിശാലിനെതിരെ പിഴ ചുമത്തി ചെന്നൈ കോടതി. വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് താരത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് കോടതിയിപ്പോള്‍ അഞ്ഞൂറു രൂപ പിഴ ചുമത്തിയത്.
2016 ലാണ് വിശാലിന്റെ ഓഫീസില്‍ ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയത്. ഒരു കോടി രൂപയാണ് നികുതി അടക്കാത്തതായി പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച നിയമ വിരുദ്ധമായ രേഖകളും ഓഫീസില്‍ നിന്നും കണ്ടെത്തിയിരുന്നു. നികുതി അടക്കാത്തതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ വിശാലിന് കോടതി സമന്‍സ് അയച്ചിരുന്നുവെങ്കിലും താരം ഹാജരായില്ല. വിചാരണയ്ക്ക് വിധേയനാകാത്തതിന് ആദായനികുതി വകുപ്പ് താരത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് കോടതി ഇടപെടല്‍.
അതേസമയം, വീരമേ വാങ്കൈ സൂടും ആണ് വിശാലിന്റെതായി വാരാനിരിക്കുന്ന ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ റിലീസിനെത്തും. വിശാലും ഡിംപിള്‍ ഹയാതിയും അഭിനയിക്കുന്ന ചിത്രത്തില്‍ യുവന് ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.