Top

'പതിവുപോലെ വിഡ്ഢിത്തം'; രശ്മികയുമായുള്ള വിവാഹ വാർത്തകളിൽ വിജയ് ദേവരകൊണ്ട

'ഗീത ഗോവിന്ദം' എന്ന സിനിമയിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.

22 Feb 2022 4:46 AM GMT
ഫിൽമി റിപ്പോർട്ടർ

പതിവുപോലെ വിഡ്ഢിത്തം; രശ്മികയുമായുള്ള വിവാഹ വാർത്തകളിൽ വിജയ് ദേവരകൊണ്ട
X

തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും വിവാഹിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്തകളോട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ.

'പതിവുപോലെ വിഡ്ഢിത്തം' എന്നാണ് രശ്‌മികയുമായുള്ള വിവാഹ വാർത്തയെക്കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞത്. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു വിജയ് ദേവരകൊണ്ടയും രശ്‌മികയും തമ്മിൽ വിവാഹിതരാകുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

'ഗീത ഗോവിന്ദം' എന്ന സിനിമയിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെ ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തിരുന്നു. 'ഡിയർ കോമ്രേഡ്' എന്ന സിനിമയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

2011ൽ അഭിനയ രംഗത്തേക്ക് എത്തിയ വിജയ് ദേവരകൊണ്ട 'അർജുൻ റെഡ്‌ഡി' എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് തെന്നിന്ത്യയിൽ ശ്രദ്ധേയനാകുന്നത്. 2018ൽ റിലീസ് ചെയ്ത 'ഗീത ഗോവിന്ദം' 100 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു. 'നോട്ട', 'ടാക്സിവാല' തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

പുരി ജഗനാഥ്‌ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 'ലൈഗർ' ആണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഈ വർഷം ഓഗസ്റ്റിൽ റിലീസ് ചെയ്യും.

story highlights: actor vijay deverakonda comments on the wedding rumours with actress rashmika mandanna

Next Story