Top

മാസ്റ്റർ തുടക്കം മാത്രം; വിജയ്- ലോകേഷ് കനകരാജ് കോംബോ വീണ്ടും

ലോകേഷ് കനകരാജ് ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും വിജയ് അഭിനയിക്കുക.

26 Feb 2022 7:08 AM GMT
ഫിൽമി റിപ്പോർട്ടർ

മാസ്റ്റർ തുടക്കം മാത്രം; വിജയ്- ലോകേഷ് കനകരാജ് കോംബോ വീണ്ടും
X

'മാസ്റ്റർ' എന്ന എന്ന സിനിമയുടെ വിജയത്തിന് ശേഷം വിജയ്‌യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ദളപതി 67നായാണ് ഇരുവരും ഒന്നിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമ ലളിത് കുമാർ പ്രൊഡക്ഷൻ നിർമ്മിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

ലോകേഷ് കനകരാജ് ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും വിജയ് അഭിനയിക്കുക. 2023 പകുതിയോടെയായിരിക്കും ആറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

അതേസമയം വംശി പെഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അടുത്തതായി അഭിനയിക്കുക. വിജയ്‌ക്കൊപ്പം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി തെലുങ്ക് താരം നാനിയും അഭിനയിക്കുന്നുണ്ട്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമയുടെ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായിക.

story highlights: actor vijay and director lokesh kanakaraj to join for another movie

Next Story