Top

നികുതി ഇളവ്; സൂര്യയുടെ ഹർജി ഹൈക്കോടതി തള്ളി

നേരത്തെ തമിഴ് നടന്മാരായ വിജയ്, ധനുഷ് എന്നിവരും നികുതി ഇളവ് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു.

17 Aug 2021 8:55 AM GMT
ഫിൽമി റിപ്പോർട്ടർ

നികുതി ഇളവ്; സൂര്യയുടെ ഹർജി ഹൈക്കോടതി തള്ളി
X


നികുതി ഇളവിനായി നടൻ സൂര്യ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വർഷങ്ങളിലെ നികുതിയിന്മേലുള്ള പലിശ ഒഴിവാക്കണം എന്നായിരുന്നു നടന്റെ ഹർജി.
2011ലാണ് ആദായ നികുതി വകുപ്പ് നടനോട് മൂന്ന് കോടിയിലധികം രൂപ അടക്കാൻ ആവശ്യപ്പെട്ടത്. തുടർന്നാണ് നടൻ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ഈ അപേക്ഷയിന്മേൽ ജസ്റ്റിസ് എസ് എം . സുബ്രഹ്മണ്യനാണ് വിധി പുറപ്പിടിവിച്ചത്.
നേരത്തെ തമിഴ് നടന്മാരായ വിജയ്, ധനുഷ് എന്നിവരും നികുതി ഇളവ് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരുന്നു.
ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതിയില്‍ ഇളവു തേടിയാണ് ധനുഷ് കോടതിയെ സമീപിച്ചത്.
പണക്കാര്‍ നികുതി ഇളവിനായി കോടതിയെ സമീപിക്കുന്നത് എന്തിനാണ്. 50 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്ന പാവപ്പെട്ട പൗരന്‍മാര്‍ വരെ നികുതി കൃത്യമായി അടക്കുന്നുണ്ട്. അവരാരും ഇളവ് തേടി കോടതിയിലേക്ക് വരുന്നില്ലല്ലോ എന്ന് ജസിറ്റിസ് എസ് എം സുബ്രഹ്‌മണ്യം ചോദിച്ചു.


Next Story