Top

'പവൻ കല്യാണിന്റെ ഓരോ ഡയലോഗും അതിശക്തമാണ്'; ഭീംല നായ്ക് ട്രെയ്‌ലറിനെ പ്രകീർത്തിച്ച് രാം ചരൺ

സിനിമയുടെ ട്രെയ്‌ലർ ഇതിനകം ഒരു കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

23 Feb 2022 11:39 AM GMT
ഫിൽമി റിപ്പോർട്ടർ

പവൻ കല്യാണിന്റെ ഓരോ ഡയലോഗും അതിശക്തമാണ്; ഭീംല നായ്ക് ട്രെയ്‌ലറിനെ പ്രകീർത്തിച്ച് രാം ചരൺ
X

പവൻ കല്യാൺ നായകനാകുന്ന പുതിയ ചിത്രം ഭീംല നായ്കിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ട്രെയ്‌ലറിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ രാം ചരൺ. ട്രെയ്‌ലർ ആവേശം ഉണർത്തുന്നതാണ് എന്നാണ് രാം ചരൺ ട്വിറ്ററിലൂടെ പറഞ്ഞത്.

'പവൻ കല്യാണിന്റെ ഓരോ ഡയലോഗും ആക്ഷനും അതിശക്തമാണ്. എന്റെ സുഹൃത്ത് റാണ ദഗുബാട്ടിയുടെ സാന്നിധ്യം മികച്ചു നിന്നു', രാം ചരൺ ട്വീറ്റ് ചെയ്തു.


മലയാളത്തിൽ സൂപ്പർഹിറ്റായ ചിത്രം അയ്യപ്പനും കോശിയുടെ റീമേക്കാണ് ഭീമൻ നായ്ക്. സിനിമയുടെ ട്രെയ്‌ലർ ഇതിനകം ഒരു കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ഭീംല നായ്കും ഡാനിയൽ ശേഖറും തമ്മിലുള്ള സംഘർഷമാണ് ട്രെയ്‌ലറിൽ കാണിക്കുന്നത്. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി തോക്കുകളും വെടിവെപ്പുമെല്ലാം ട്രെയ്‌ലറിലുണ്ട്. ചിത്രം ഫെബ്രുവരി 25ന് പ്രദര്‍ശത്തിനെത്തും.

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് ഭീംല നായകില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. ഗൗരി നന്ദ അവരിപ്പിച്ച കണ്ണമ്മ എന്ന കാഥാപാത്രമായാണ് നിത്യ മേനോന്‍ എത്തുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. ത്രിവിക്രം ശ്രീനിവാസന്റേതാണ് തിരക്കഥ.

story highlights: actor ram charan praises pawan kalyan movie bheemla naayak trailer

Next Story