Top

വിജയകാന്തിന്റെ വിരലുകള്‍ മുറിച്ചുമാറ്റി; ഉടന്‍ മടങ്ങിയെത്തുമെന്ന് ഡിഎംഡികെ

തിങ്കളാഴ്ച ആയിരുന്നു ശസ്ത്രക്രിയ.

22 Jun 2022 4:01 AM GMT
ഫിൽമി റിപ്പോർട്ടർ

വിജയകാന്തിന്റെ വിരലുകള്‍ മുറിച്ചുമാറ്റി; ഉടന്‍ മടങ്ങിയെത്തുമെന്ന് ഡിഎംഡികെ
X

കടുത്ത പ്രമേഹത്തെ തുടർന്ന് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിൻ്റെ കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വിജയകാന്തിൻ്റെ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് വിഷയം സ്ഥിരീകരിച്ചത്.

രക്തചംക്രമണം കാര്യക്ഷമമല്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് കാൽവിരലുകൾ നീക്കം ചെയ്യേണ്ടിവന്നതെന്ന് ഡിഎംഡികെ പ്രസ്താവനയിൽ പറയുന്നു. തിങ്കളാഴ്ചയാണ് ഓപ്പറേഷൻ നടന്നതെന്നും പാർട്ടി കൂട്ടിച്ചേർത്തു.

പലവിധ രോഗങ്ങളുമായി മല്ലിടുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിട്ടില്ല. 2016 മുതൽ സംസ്ഥാനത്ത് ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. അതേ സമയം വിജയകാന്ത് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണെന്നും സുഖം പ്രാപിച്ച് വരികയാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

Story highlights: Tamil actor-politician Vijayakanth undergoes amputation

Next Story