Top

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കണം; മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍

14 May 2022 2:11 AM GMT
ഫിൽമി റിപ്പോർട്ടർ

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കണം; മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍
X

ചെന്നൈ; സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ മോഹന്‍. സ്ത്രീകള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിക്കാനുള്ള സ്‌പെയിനിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് അഭ്യര്‍ത്ഥനയുമായി മോഹന്‍ എത്തിയത്. എണ്‍പതുകളിലെ ജനപ്രിയ നടന്‍ മോഹന്‍ 'ഹര' എന്ന ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ചെത്തുകയാണ്.

'ചിത്രത്തില്‍ മോഹന്റെ കഥാപാത്രം തന്റെ മകളുടെ സ്‌കൂളില്‍ ആര്‍ത്തവ അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു രംഗം ഞങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത്, സ്പാനിഷ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ച് കേള്‍ക്കുന്നത് സന്തോഷകരമാണ്. നമ്മുടെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും സമാനമായ തീരുമാനം ഞങ്ങളുടെ നാട്ടിലും നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു'. - പത്ര പ്രസ്താവനയില്‍ പറയുന്നു.

വിജയ് ശ്രി ജിയാണ് ഹര സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ഡ്രാമയായിരിക്കും ഈ ചിത്രം. മോഹന്‍ ഒരു ആക്ഷന്‍ റോളിലാകും പ്രത്യക്ഷപ്പെടുക. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം സ്‌കൂള്‍ മുതല്‍ തന്നെ കുട്ടികള്‍ക്ക് ഇന്ത്യന്‍ നിയമം പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പറഞ്ഞുവെക്കുന്നു.

Story Highlights; Actor Mohan with a request to allow menstrual leave for women

Next Story

Popular Stories