Top

പിതൃത്വ അവകാശകേസ്; ദമ്പതികളോട് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

പരസ്യമായി മാപ്പ് പറയാനും നോട്ടീസിൽ ആവശ്യപ്പെട്ടിടുന്നു

21 May 2022 10:40 AM GMT
ഫിൽമി റിപ്പോർട്ടർ

പിതൃത്വ അവകാശകേസ്; ദമ്പതികളോട് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്
X

ചെന്നൈ: പിതൃത്വ അവകാശത്തെച്ചൊല്ലിയുള്ള കേസിൽ മധുര സ്വദേശികളായ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താരം ​ദമ്പതികൾക്ക് വക്കീൽ നോട്ടീസ് അയച്ചു. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകൻ എസ്. ഹാജ മൊയ്ദീൻ ആണ് നോട്ടീസയച്ചത്.

ധനുഷിന് എതിരെയുള്ള വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ താരത്തിന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാർ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്നാണ് നോട്ടീസിൽ പറയുന്നത്. താരത്തിനെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരസ്യമായി മാപ്പ് പറയാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മധുര മേലൂർ സ്വദേശി കതിരേശനാണ് ധനുഷ് തന്റെ മകനാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കുട്ടിക്കാലത്ത് നാടുവിട്ട പോയ തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശൻ പരാതിയിൽ ആരോപിക്കുന്നത്. കേസിൽ ദമ്പതികൾ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും തന്റെ പിതാവ് കസ്തുരിരാജനാണ് എന്ന് തെളിയിക്കുന്ന രേഖകൾ ധനുഷ് കോടതിയിൽ സമർപ്പിച്ചിരുന്നു.

എന്നാൽ, ധനുഷ് സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി കതിരേശൻ വീണ്ടും കോടതിയിൽ അപ്പീൽ ഹർജി നൽകി. രേഖകളുടെ ആധികാരികത കോർപ്പറേഷൻ അധികൃതർ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് മുന്നേ ഹർജി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയെന്നാരോപിച്ചായിരുന്നു കതിരേശൻ അപ്പീൽ നൽകിയത്.

Story Highlights; actor dhanush's lawyer sends 10 crore defamation notice to Madurai couple

Next Story