Top

'നീ പോടാ, ഇത് ഞാനാടാ' പുഷ്പയിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്

അല്ലു അര്‍ജുന്റെ ഒരു ഫാസ്റ്റ് നമ്പര്‍ പെര്‍ഫോമന്‍സാണ് വീഡിയോയില്‍ കാണുന്നത്

19 Nov 2021 10:04 AM GMT
ഫിൽമി റിപ്പോർട്ടർ

നീ പോടാ, ഇത് ഞാനാടാ പുഷ്പയിലെ പുതിയ ലിറിക്കല്‍ വീഡിയോ  പുറത്ത്
X

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ റീലിസായിരിക്കുകയാണ്. സിനിമയിലെ നേരത്തെ പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോക്കും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. 'നീ പോടാ, ഇത് ഞാനാടാ' എന്ന് തുടങ്ങുന്നതാണ് ഗാനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അല്ലു അര്‍ജുന്റെ ഒരു ഫാസ്റ്റ് നമ്പര്‍ പെര്‍ഫോമന്‍സാണ് വീഡിയോയില്‍ കാണുന്നത്. നീ പോടാ, ഇത് ഞാനാടാ ഗാനത്തിന്റെ മലയാള വെര്‍ഷന്‍ പാടിയിരിക്കുന്നത് രഞ്ജിത്താണ്. സിജു തുറവൂര്‍ രചിച്ച ഗാനത്തിന് ദേവി ശ്രീ പ്രസാദാണ് ഈണമിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവിട്ട് നിമിഷങ്ങള്‍കകം തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ ആദ്യഭാഗം 2021 ഡിസംബറില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും. മലയാളികളുടെ പ്രിയതാരമായ ഫഹദ് ഫാസിലും പുഷ്പയിലുണ്ട്. വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

ആര്യ, ആര്യ2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. തെലുങ്കിനോടൊപ്പം, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലിസിനെത്തുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.


Next Story