Top

റിലീസ് അടുത്ത വാരം; അജിത്തിന്റെ 'വലിമൈ'യ്ക്ക് 300 കോടി നേട്ടം

ഫെബ്രുവരി 24നാണ് വലിമൈ റിലീസ് ചെയ്യുന്നത്.

15 Feb 2022 4:38 AM GMT
ഫിൽമി റിപ്പോർട്ടർ

റിലീസ് അടുത്ത വാരം; അജിത്തിന്റെ വലിമൈയ്ക്ക് 300 കോടി നേട്ടം
X

അജിത്ത് കുമാർ നായകനാകുന്ന ചിത്രം 'വലിമൈ' അടുത്ത വാരം റിലീസിന് ഒരുങ്ങുകയാണ്. പാൻ ഇന്ത്യൻ ലെവലിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം റിലീസിന് മുന്നേ കോടികളുടെ നേട്ടം കൈവരിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പ്രീ റിലീസ് ബിസിനസ് മാത്രമായി വലിമൈ 300 കോടി നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. റെക്കോർഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ 90 ശതമാനം തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 24നാണ് വലിമൈ റിലീസ് ചെയ്യുന്നത്.

'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഈശ്വരമൂര്‍ത്തി ഐ പി എസ് എന്ന കഥാപാത്രമായാണ് അജിത്ത് എത്തുന്നത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അജിത്തിന് പുറമെ ഹുമ ഖുറേഷി, കാർത്തികേയ, യോഗി ബാബു, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു സിനിമയുടെ ചിത്രീകരണം.

actor ajith kumar movie grosses over 300 crores in pre release business

Next Story