Top

'ഒരു ഇമോഷണൽ ടച്ചുള്ള ആക്ഷൻ മാസ്സ് എന്റർടെയ്‌നർ'; 'കെജിഎഫ് 2' പ്രേക്ഷക പ്രതികരണം

''ലോകം ഇന്ന് മറ്റൊരു മാസ്റ്റർപീസ് ചിത്രത്തിന് സാക്ഷ്യം വഹിക്കുന്നു''

14 April 2022 5:26 AM GMT
ഫിൽമി റിപ്പോർട്ടർ

ഒരു ഇമോഷണൽ ടച്ചുള്ള ആക്ഷൻ മാസ്സ് എന്റർടെയ്‌നർ; കെജിഎഫ് 2 പ്രേക്ഷക പ്രതികരണം
X

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഇന്ന് കെജിഎഫിന്റെ ആഘോഷ വേളയിലാണ്. റിലീസ് ദിനമായ ഇന്ന് ആദ്യ ഷോ അവസാനിക്കുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകൻ പ്രേക്ഷകർക്ക് നൽകിയ വാക്ക് പാലിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുമ്പോൾ അറിയാൻ കഴിയുന്നത്. കെജിഎഫ് 2 ഒരു വിജയമാണ് എന്നും ഇന്ത്യൻ സെൻസിബിലിറ്റികൾക്കൊപ്പം നിർമ്മിച്ച ഒരു അന്താരാഷ്ട്ര ചിത്രമാണ് എന്നും എല്ലാ ഹൈപ്പുകൾക്കും തികച്ചും യോഗ്യമായ ചിത്രമാണ് എന്നാണ് സിനിമ കണ്ടിറങ്ങിയവർ സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്.

സിനിമയിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് പ്രശാന്ത് നീൽ തന്നു. ഇതിഹാസ മേന്മയോടെ ഇമോഷണൽ ടച്ചുള്ള ഒരു ആക്ഷൻ എന്റർടെയ്‌നർ

ഇന്ത്യൻ സിനിമയിൽ ഇത്തരമൊരു സിനിമയാണ് ഉണ്ടാകേണ്ടത്. നോൺ-സ്റ്റോപ്പ് എന്റർടെയ്‌നർ!

ലോകം ഇന്ന് മറ്റൊരു മാസ്റ്റർപീസ് ചിത്രത്തിന് സാക്ഷ്യം വഹിക്കുന്നു. തൂഫാൻ ഓവർ. ആശംസകൾ

ചിത്രത്തിന്റെ രണ്ടാം പകുതി ഒരു പോരാട്ടമായിരുന്നു, 'രണ ധീര..' ഗാനം. എല്ലായിടത്തും ബ്ലോക്ക്ബസ്റ്റർ റിപ്പോർട്ടുകൾ





മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്തിരിക്കുന്നത്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കെജിഎഫ് ആദ്യ ഭാഗം രണ്ടാഴ്ച കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനും പ്രതീക്ഷകൾ ഉയരെ തന്നെയാണ്.

Story highlights: 'Action Mass Entertainer with an Emotional Touch'; 'KGF2' Audience Response

Next Story