Top

കൊവിഡ് വ്യാപനം; ചിരഞ്ജീവി- രാം ചരൺ ചിത്രം ആചാര്യയുടെ റിലീസ് നീട്ടിവെച്ചു

ഫെബ്രുവരി നാലിനായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

15 Jan 2022 11:12 AM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡ് വ്യാപനം; ചിരഞ്ജീവി- രാം ചരൺ ചിത്രം ആചാര്യയുടെ റിലീസ് നീട്ടിവെച്ചു
X

ചിരഞ്ജീവിയും മകൻ രാം ചരണും ഒന്നിക്കുന്ന ചിത്രം ആചാര്യയുടെ റിലീസ് നീട്ടിവെച്ചു. കൊവിഡ് വർധിക്കുന്ന സാഹചര്യത്തിലാണ് സിനിമയുടെ റിലീസ് നീട്ടുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. ഫെബ്രുവരി നാലിനായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് കൊരടാല ശിവയാണ്. കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു.

സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും ആചാര്യയില്‍ അഭിനയിക്കുന്നു. മ്യൂസിക് വി വെങ്കടേശ്വര്ലും ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്.

Next Story

Popular Stories