Top

രജനികാന്ത് ചിത്രം അണ്ണാത്തെയിൽ 'തീരൻ' വില്ലനും; പ്രതീക്ഷയോടെ ആരാധകർ

ജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

15 Aug 2021 12:32 PM GMT
ഫിൽമി റിപ്പോർട്ടർ

രജനികാന്ത് ചിത്രം അണ്ണാത്തെയിൽ തീരൻ വില്ലനും; പ്രതീക്ഷയോടെ ആരാധകർ
X


തമിഴ് സൂപ്പതാരം രജനികാന്ത് നായകനാവുന്ന ചിത്രമാണ് അണ്ണാത്തെ. മികച്ച ഒരു താരനിര തന്നെ ഭാഗകമാകുന്ന ചിത്രത്തിൽ തീരൻ അധികാരം ഒണ്ട്രിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അഭിമന്യു സിങ്ങും അഭിനയിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് വരുന്നത്.
അണ്ണാത്തെയിൽ അഭിമന്യു എത്തുന്നു എന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് രജനികാന്ത് ആരാധകർ കാണുന്നത്. വേലായുധം, പത്ത് എണ്ട്രതുക്കുള്ളെ എന്നീ ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ നടൻ അവതരിപ്പിച്ചിട്ടുണ്ട്.
അണ്ണാത്തെ ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയായ സ്ഥിതിക്ക് റിസീസ് ദീപാവലിക്ക് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. സണ്‍ പിക്‌ച്ചേഴ്‌സാണ് അണ്ണാത്തെയുടെ നിര്‍മ്മാതാക്കള്‍. സിരുതൈ ശിവനാണ് സംവിധായകന്‍.
കഴിഞ്ഞ ഡിസംബറില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലെ ചിത്രീകരണ വേളയിലാണ് അണിയറപ്രവര്‍ത്തകരില്‍ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിതികരിച്ചത്. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന 'അണ്ണാത്തെ' ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.'ദര്‍ബാറി'ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്ചേഴ്സാണ്.


Next Story