Top

ചിരഞ്ജീവിയും രാം ചരണും ഒന്നിച്ച്; 'ആചാര്യ' ടീസർ

ടീസറിന്റെ അവസാന ഭാഗങ്ങളിൽ ചിരഞ്ജീവിയും പ്രത്യക്ഷപ്പെടുന്നുണ്ട്.

29 Nov 2021 4:30 AM GMT
ഫിൽമി റിപ്പോർട്ടർ

ചിരഞ്ജീവിയും രാം ചരണും ഒന്നിച്ച്; ആചാര്യ ടീസർ
X

ചിരഞ്ജീവിയും മകൻ രാം ചരണും ഒന്നിക്കുന്ന ചിത്രം ആസാഹര്യയുടെ ടീസർ പുറത്തുവിട്ടു. രാം ചരണിന്റെ കഥാപാത്രമായ സിദ്ധയെ പരിചയപ്പെടുത്തുന്നതാണ് ടീസർ. ടീസറിന്റെ അവസാന ഭാഗങ്ങളിൽ ചിരഞ്ജീവിയും പ്രത്യക്ഷപ്പെടുന്നുണ്ട്.


ചിത്രം സംവിധാനം ചെയ്യുന്നത് കൊരടാല ശിവയാണ്. കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു.

സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും ആചാര്യയില്‍ അഭിനയിക്കുന്നു. മ്യൂസിക് വി വെങ്കടേശ്വര്ലും ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്.

Next Story