Top

'ആർ ആർ ആറു'മായി ക്ലാഷിനില്ല; റിലീസ് മാറ്റി ചിരഞ്ജീവി ചിത്രം 'ആചാര്യ'

'ആര്‍ആര്‍ആര്‍' റിലീസ് മാര്‍ച്ച് 25ന് റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 'ആചാര്യ' പിൻമാറിയിരിക്കുന്നത്.

1 Feb 2022 5:35 AM GMT
ഫിൽമി റിപ്പോർട്ടർ

ആർ ആർ ആറുമായി ക്ലാഷിനില്ല; റിലീസ് മാറ്റി ചിരഞ്ജീവി ചിത്രം ആചാര്യ
X

ചിരഞ്ജീവി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആചാര്യ. ഇപ്പോഴിതാ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ 16നാണ് സിനിമയുടെ റിലീസ്.

നേരത്തെ ചിത്രം ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ 'ആര്‍ആര്‍ആര്‍' റിലീസ് മാര്‍ച്ച് 25ന് റിലീസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 'ആചാര്യ' പിൻമാറിയിരിക്കുന്നത്.


ചിത്രം സംവിധാനം ചെയ്യുന്നത് കൊരടാല ശിവയാണ്. ചിരഞ്ജീവിയും മകൻ രാം ചരണും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ആചാര്യയ്ക്ക്. കാജല്‍ അഗര്‍വാളാണ് നായിക. രാം ചരണിന്റെ ജോഡിയായി പൂജ ഹെഡ്‍ഡെയും അഭിനയിക്കുന്നു.

സോനു സൂദ്, ജിഷു സെൻഗുപ്‍ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ്‍ തുടങ്ങിയവരും ആചാര്യയില്‍ അഭിനയിക്കുന്നു. മ്യൂസിക് വി വെങ്കടേശ്വര്ലും ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്.

Next Story