Top

'എൻ സർവമേ'; രക്ഷിത് ഷെട്ടിയുടെ '777 ചാര്‍ലി'യിലെ പുതിയ ഗാനം

ചിത്രം ജൂണ്‍ 10നാണ് പ്രദര്‍ശനത്തിന് എത്തുക.

8 Jun 2022 2:12 PM GMT
ഫിൽമി റിപ്പോർട്ടർ

എൻ സർവമേ; രക്ഷിത് ഷെട്ടിയുടെ 777 ചാര്‍ലിയിലെ പുതിയ ഗാനം
X

കന്നഡ നടനും സംവിധായകനും നിർമ്മാതാവുമായ രക്ഷിത് ഷെട്ടി നായകനായെത്തുന്ന ചിത്രം '777 ചാർലി'യിലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ഗാനത്തിന്റെ 'എൻ സർവമേ' എന്ന് തുടങ്ങുന്ന മലയാളം പതിപ്പ് അനന്യ ആണ് പാടിയിരിക്കുന്നത്. നോബിള്‍ പോളാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ചിത്രം ജൂണ്‍ 10നാണ് പ്രദര്‍ശനത്തിന് എത്തുക.

ഏകാന്തതയിൽ അകപ്പെടുന്ന നായകന്റെ ജീവിതത്തിലേക്ക് ചാർലി എന്ന നായ കടന്നു വരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മലയാളിയായ കിരൺ രാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. ചിത്രത്തിൽ വിനീത്‌ ശ്രീനിവാസൻ ആലപിക്കുന്ന രണ്ടു മലയാള ഗാനങ്ങളുണ്ട്‌ എന്നത്‌ ശ്രദ്ധേയമാണ്‌.‌

ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, വിവിധ ഭാഷകളിലെ‌ സംഭാഷണം: കിരൺരാജ് കെ, രാജ് ബി ഷെട്ടി, അഭിജിത്ത് മഹേഷ് എന്നിവരാണ്‌. പ്രൊഡക്ഷൻ മാനേജർ: ശശിധര ബി, രാജേഷ് കെ.എസ്‌. എന്നിവർ, വിവിധ ഭാഷകളിലെ വരികൾ: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവർ, കോസ്റ്റ്യൂം ഡിസൈനർ: പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷൻ ഡിസൈനർ: ഉല്ലാസ് ഹൈദർ, സ്റ്റണ്ട്: വിക്രം മോർ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, സൂപ്പർവൈസിംഗ് പ്രൊഡ്യൂസർ: കൃഷ്ണ ബാനർജി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ബിനയ് ഖാൻഡൽവാൽ, സുധീ ഡി, എന്നിവർ, കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്സ്: ഒലി സൗണ്ട് ലാബ്സ്, ഓൺലൈൻ എഡിറ്റർ: രക്ഷിത് കൗപ്പ്, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവർ, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

story highlights: 777 charlie kannada movie starring rakshith shetty new song released

Next Story