Top

ഇളയദളപതിയുടെ 48-ാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കം: 'ഡിപി' ലോഞ്ച് ചെയ്ത് 48 തെന്നിത്യൻ താരങ്ങൾ

ജൂൺ ഇരുപത്തി രണ്ടിനാണ് ജന്മദിനം.

19 Jun 2022 1:26 PM GMT
ഫിൽമി റിപ്പോർട്ടർ

ഇളയദളപതിയുടെ 48-ാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കം: ഡിപി ലോഞ്ച് ചെയ്ത് 48 തെന്നിത്യൻ താരങ്ങൾ
X

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ഇളയദളപതി വിജയ്‌യുടെ നാൽപ്പത്തി എട്ടാം ജന്മദിനം ആഘോഷമാക്കാൻ പൊതുവായ 'ഡിപി' പുറത്തിറക്കി നാൽപ്പത്തി എട്ട് താരങ്ങൾ. ദക്ഷിണേന്ത്യയിൽ നിന്നുള്ള നാൽപ്പത്തി എട്ട് താരങ്ങളാണ് ഡിപി ലോഞ്ച് ചെയ്തത്. വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമൂഹ മാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്രം ആക്കാനുള്ള ചിത്രമാണിത്.

സംവിധായകൻ ലോകേഷ് കനകരാജ്, പൂജ ഹെഡ്‌ജെ , മഞ്ജു വാര്യർ, കാജൽ അഗർവാൾ, വെങ്കട്ട് പ്രഭു തുടങ്ങിയ നാൽപ്പത്തി എട്ട് തെന്നിന്ത്യൻ താരങ്ങളാണ് തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിട്ടത്. ആരാധകരുടെ സമൂഹ മാധ്യമങ്ങളിൽ ഉടനീളം ഈ ചിത്രമാകും വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ പ്രൊഫൈൽ ചിത്രമാകുക. ജൂൺ ഇരുപത്തി രണ്ടിനാണ് വിജയ്‌യുടെ നാൽപ്പത്തി എട്ടാം ജന്മദിനം.

അതേസമയം വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം 'ദളപതി 66 'ന്റെ ഫസ്റ്റ് ലുക്കിനും കൂടുതൽ ഔദ്യോഗിക അറിയിപ്പുകൾക്കുമായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Story highlights: 48 south indian celebrities join hands to launch common dp on vijays 48th birthday

Next Story