20 ദിവസം, വേതനം കോടികള്‍; പ്രതിഫലം ഇരട്ടിയാക്കി ഉയര്‍ത്തി നയന്‍താര
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി ഇപ്പോള്‍ നയന്താരയായിരിക്കുകയാണ്
12 April 2022 2:11 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ മുന്നിൽ തന്നെയാണ് നയൻതാര. എന്നാൽ ഇപ്പോൾ താരം വീണ്ടും പ്രതിഫലം ഉയർത്തിയാതായ വാർത്തകളാണ് പുറത്ത് വരുന്നത്. തന്റെ അടുത്ത സിനിമയ്ക്കുവേണ്ടി 10 കോടിയാണ് നയന്‍താര പ്രതിഫലമായി വാങ്ങിയത്. ജയം രവിയെ നായകനാക്കി അഹമ്മദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തില്‍ നായികയാകുന്നത് നയന്‍താരയാണ്.
20 ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് താരം 10 കോടി പ്രതിഫലമായി വാങ്ങുന്നത്. മുൻപ് അഞ്ച് കോടി ആയിരുന്നു നയന്‍താരയുടെ പ്രതിഫലം. ഇതാണ് താരം ഇരട്ടിയായി വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടി ഇപ്പോള്‍ നയന്‍താര ആയിരിക്കുകയാണ്. പുതുമയുള്ള വിഷയമാണ് അഹമ്മദ് തന്റെ പുതിയ ചിത്രത്തിൽ പറയുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. അടുത്ത ആഴ്ച ഷൂട്ടിങ് തുടങ്ങും എന്നാണ് വിവരം.
അഭിനയത്തിലുപരി തന്റെ പങ്കാളി വിഘ്നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നയൻതാരം. വിഘ്നേഷ് ശിവ സംവിധാനം ചെയ്ത 'കാത്ത് വാക്കുല രണ്ട് കാതല്‍' ആണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന നയൻതാരയുടെ ചിത്രം. മലയാളത്തില്‍ ചെയ്ത 'ഗോള്‍ഡ്' എന്ന അല്‍ഫോണ്‍സ് പുത്രന് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന് ചിത്രത്തിന്റെയും ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്.
story highlights; 20 days, wages crores; Nayantara doubles salary