Top

വയലന്‍സും അശ്ലീല പദ പ്രയോഗവും; 'വിക്ര'മിന് സെന്‍സര്‍ ബോര്‍ഡിന്റെ 13 കട്ട്

യു/എ സര്‍ട്ടിഫിറ്റാക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്

31 May 2022 5:04 AM GMT
ഫിൽമി റിപ്പോർട്ടർ

വയലന്‍സും അശ്ലീല പദ പ്രയോഗവും; വിക്രമിന് സെന്‍സര്‍ ബോര്‍ഡിന്റെ 13 കട്ട്
X

കമല്‍ ഹാസന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം 'വിക്ര'മിന് സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്. സെന്‍സന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ 13 സെന്‍സര്‍ കട്ടുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വയലന്‍സ് രംഗങ്ങളാണ് ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയിരിക്കുന്നത്. അശ്ലീല പദ പ്രയോഗങ്ങള്‍ മ്യൂട്ട് ചെയ്തിട്ടുമുണ്ട്. യു/എ സര്‍ട്ടിഫിറ്റാക്കാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

വയലന്‍സ് രംഗങ്ങളും അശ്ലീല പദ പ്രയോഗങ്ങളും എല്ലാത്തരം പ്രേക്ഷകര്‍ക്കും അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. വെട്ടിച്ചുരുക്കലുകള്‍ക്ക് ശേഷം ചിത്രത്തിന്റെ ദൈര്‍ഘ്യവും കുറഞ്ഞിട്ടുണ്ട്. രണ്ട് മണിക്കൂറും 53 മിനിറ്റുമാണ് 'വിക്ര'മിന്റെ ആകെ ദൈര്‍ഘ്യം. സിനിമ ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തും.

സൂര്യ ചിത്രത്തിലെ മറ്റൊരു നിര്‍ണായക അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു. തമിഴ് സിനിമ പ്രേമികളെ സംബന്ധിച്ച് 'വിക്രം' ചിത്രത്തിനായി ഏറ്റവും വലിയ കാത്തിരിപ്പിലാണ് കുറച്ച് നാളുകളായി.

തിയേറ്ററുകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുണ്ട്. തെന്നിന്ത്യയില്‍ പ്രീറിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്നിക്കാണ്.

Story Higlights; 13 Cuts of Vikram Censor Board

Next Story