Top

''ഡയലോഗിൽ ഗോഡ്‌സെയുടെ പേര് പറയരുതെന്ന്''; 'മഹാൻ' ഷൂട്ടിംഗ് അനുഭവം പങ്കുവച്ച് കാർത്തിക് സുബ്ബരാജ്

'നമ്മുടെ നാടിന്റെ അവസ്ഥ കണ്ടില്ലേ. സത്യം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ല ഇവിടെ'

19 Feb 2022 4:55 AM GMT
ഫിൽമി റിപ്പോർട്ടർ

ഡയലോഗിൽ ഗോഡ്‌സെയുടെ പേര് പറയരുതെന്ന്; മഹാൻ ഷൂട്ടിംഗ് അനുഭവം പങ്കുവച്ച് കാർത്തിക് സുബ്ബരാജ്
X

മഹാൻ സിനിമയിൽ വിക്രമിന്റെ ഒരു സംഭാഷണത്തിന് നേരെ തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് സംവിധായകൻ കാർത്തിക സുബ്ബരാജ്. ഗോഡ്‌സെയുടെ പേര് സംഭാഷണത്തിൽ ഉപയോഗിച്ചാൽ അത് മറ്റു പല പ്രശ്നങ്ങൾക്കും കാണാമാകും എന്നത് കൊണ്ട് തനിക്ക് ആ പേര് ഉപയോഗിക്കാൻ സാധിച്ചില്ല എന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു.

ഒരു സിനിമയിൽ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന സംഭവമാണ് മഹാൻ ചിത്രീകരണ വേളയിൽ താൻ നേരിട്ടത്, ഗാന്ധി കൊല്ലപ്പെട്ടു എന്ന് പറയാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ആരാണ് കൊന്നതെന്ന് പറയാൻ പാടില്ല എന്നതാണ് ഇവിടുത്തെ വിഷയം എന്നും ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാർത്തിക് പറഞ്ഞു.

''ചിത്രത്തിൽ തോക്കുമായി ചൂണ്ടി നിൽക്കുന്ന വില്ലൻ തന്നെയാണ് ഗോഡ്‌സെ, അവിടെ വിക്രമിന്റെ ഒരു ഡയലോഗ് ഉണ്ട്,'നിങ്ങളെപ്പോലെ തീവ്ര ആശയമുള്ള അക്രമകാരികളാണ് ഗാന്ധിയെ വധിച്ചത്'എന്ന്. എന്നാൽ അത് മാറ്റാൻ ആവശ്യങ്ങൾ ഉയർന്നു. കാരണം, നിങ്ങൾ ഗാന്ധിയെ കുറിച്ച് ഇഷ്ടംപോലെ പറഞ്ഞോളൂ, പക്ഷെ ഗോഡ്‌സെയെ കുറിച്ച് പറയരുത് അത് വലിയ പ്രശ്നമാകും എന്ന്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് ഇത്. ഗാന്ധി കൊല്ലപ്പെട്ടു എന്ന് പറയാം, പക്ഷെ ആരാണ് അത് ചെയ്തത് എന്ന് പറയാൻ കഴിയില്ല. നമ്മുടെ നാടിന്റെ അവസ്ഥ കണ്ടില്ലേ. ഗോഡ്‌സെ തീവ്രവാദിയാണ്. നമ്മുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വ്യക്തി. എന്നാൽ സത്യം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം പോലുമില്ല ഇവിടെ.''

'മഹാൻ' വിക്രത്തിന്റെ 60മത്തെ സിനിമയാണ്. ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ചെന്നൈ പശ്ചാത്തലമാക്കിയുള്ള ഗ്യാങ്സ്റ്റർ ത്രില്ലർ സിനിമയാണ് മഹാൻ. ഫെബ്രുവരി 10ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ റീലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കാർത്തിക്ക് സുബ്ബരാജിന്റെ നേതൃത്വത്തിൽ ശ്രേയാസ് കൃഷ്ണയാണ് ഛായാഗ്രഹണം.

Story Highlights: '' they said do not mention godse's name in dialogue ''; Karthik Subbaraj shares 'Mahaan' shooting experience

Next Story