Top

''എനിക്ക് വേദനിക്കാതെ എങ്ങനെ വിമർശിക്കണമെന്ന് അവൾക്കറിയാം''; അല്ലു അർജുൻ

'സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ഞാൻ റൊമാന്റിക് ആണ്'

29 Jan 2022 7:51 AM GMT
ഫിൽമി റിപ്പോർട്ടർ

എനിക്ക് വേദനിക്കാതെ എങ്ങനെ വിമർശിക്കണമെന്ന് അവൾക്കറിയാം; അല്ലു അർജുൻ
X

മലയാളത്തിൽ ഒരു ചിത്രത്തിൽ പോലും അഭിനയിച്ചില്ലങ്കിലും മലയാളി യുവാക്കൾക്കിടയിൽ അല്ലു അർജുൻ ഒരു താരം തന്നെയാണ്. 'ആര്യ' മുതൽ ഇപ്പോൾ ഇറങ്ങിയ 'പുഷ്പ' വരെ അല്ലുവിനൊപ്പം തന്നെയുണ്ട് മലയാളി ആരാധകർ. അതുകൊണ്ട് തന്നെയാണ് മലയാളത്തിനോടും മലയാളി ആരാധകരോടും അല്ലു അർജുന് ഒരു പ്രത്യേക ഇഷ്ടം എന്നും പറയാം.

ഇപ്പോൾ താരത്തിന്റെ മറ്റൊരു അഭിമുഖം കൂടി ശ്രദ്ധ നേടുകയാണ്. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ താരം ഭാര്യ സ്നേഹയെ കുറിച്ചാണ് പറയുന്നത്. തന്റെ സിനിമകളുടെ ഏറ്റവും വലിയ നിരൂപക സ്നേഹയാണെന്നും തന്നെ വിമർശിക്കാറുണ്ടെന്നുംമാണ് അല്ലു പറയുന്നത്.

''സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ഞാൻ റൊമാന്റിക് ആണ്. അതിന്റെ എല്ലാ ക്രെഡിറ്റും സ്നേഹയ്ക്കാണ്. വീട്ടിൽ എന്റെ ഏറ്റവും വലിയ ക്രിട്ടിക് സ്നേഹയാണ്. സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സത്യസന്ധമായി അവൾ പറയും. അതേസമയം നന്നായി വിമർശിക്കുകയും ചെയ്യും. എനിക്ക് വേദനിക്കാതെ വിമർശനം എങ്ങനെ പറയണമെന്ന് സ്നേഹയ്ക്ക് നന്നായി അറിയാം.''- അല്ലു പറയുന്നു.

ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഒരു പാർട്ടിക്കിടയിൽ കണ്ട പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ആ കാലമൊക്കെ ആലോചിക്കുമ്പോൾ രസമുണ്ടെന്നും അല്ലു അർജ്ജുൻ അഭിമുഖത്തിൽ പറഞ്ഞു.

Next Story