Top

ഗോള്‍ഡന്‍വിസ സ്വീകരിക്കാന്‍ മോഹൻലാലും ദുബായിൽ; ചിത്രങ്ങളുമായി ആരാധകർ

കഴിഞ്ഞ ദിവസം മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി ദുബായിൽ എത്തിയിരുന്നു.

20 Aug 2021 8:12 AM GMT
ഫിൽമി റിപ്പോർട്ടർ

ഗോള്‍ഡന്‍വിസ സ്വീകരിക്കാന്‍ മോഹൻലാലും ദുബായിൽ; ചിത്രങ്ങളുമായി ആരാധകർ
X


ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി നടന്‍ മോഹന്‍ലാലും ദുബായിലെത്തി. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി ഗ്രൂപ്പുകളിലൂടെ ചിത്രങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി ദുബായിൽ എത്തിയിരുന്നു. പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്ത് തന്നെ പൂര്‍ത്തിയാവും. ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫിന്റെ ട്വില്‍ത്ത് മാനില്‍ ജോയിന്‍ ചെയ്യും. കഴിഞ്ഞ ദിവസമാണ് ട്വില്‍ത്ത് മാനിന്റെ പൂജ നടന്നത്.


Next Story