Top

സുനിൽ ഷെട്ടിക്കൊപ്പം മോഹൻലാലും സുചിത്രയും; ദുബായിലെ ഓണാഘോഷ ചിത്രങ്ങൾ വൈറൽ

പ്രമുഖ വ്യവസായിയും താരത്തിന്റെ സുഹൃത്തുമായ സമീർ ഹംസയാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

22 Aug 2021 1:56 PM GMT
ഫിൽമി റിപ്പോർട്ടർ

സുനിൽ ഷെട്ടിക്കൊപ്പം മോഹൻലാലും സുചിത്രയും; ദുബായിലെ ഓണാഘോഷ ചിത്രങ്ങൾ വൈറൽ
X


മോഹൻലാലിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചതും അത് സ്വീകരിക്കാനായി തരാം ദുബായിലേക്ക് പോയതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ദുബായിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സുനി ഷെട്ടിക്കും കുടുംബത്തിനൊപ്പം മോഹൻലാലും ഭാര്യ സുചിത്രയും ഒനാമഘോഷിക്കുന്നതാണ് ചിത്രം. പ്രമുഖ വ്യവസായിയും താരത്തിന്റെ സുഹൃത്തുമായ സമീർ ഹംസയാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രം താരത്തിന്റെ ആരധകർ ഏറ്റെടുത്തു കഴിഞ്ഞു.





കാക്കകുയിൽ എന്ന മോഹൻലാൽ ചിത്രത്തിൽ സുനിൽ ഷെട്ടി അഭിനയിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും സുനിൽ ഷെട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ലൊക്കേഷനിൽ നിന്നുമാണ് മോഹൻലാൽ ഗോൾഡൻ വിസ സ്വീകരിക്കാനായി ദുബായിലേക്ക് പോയത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്ത് തന്നെ പൂര്‍ത്തിയാവും. ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫിന്റെ ട്വില്‍ത്ത് മാനില്‍ ജോയിന്‍ ചെയ്യും. കഴിഞ്ഞ ദിവസമാണ് ട്വില്‍ത്ത് മാനിന്റെ പൂജ നടന്നത്.


Popular Stories

    Next Story