Top

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ; ആദ്യമായാണ് മലയാളി താരങ്ങള്‍ അംഗീകാരത്തിന് അര്‍ഹരായത്

19 Aug 2021 2:11 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ; ആദ്യമായാണ് മലയാളി താരങ്ങള്‍ അംഗീകാരത്തിന് അര്‍ഹരായത്
X


മലയാളി സൂപ്പര്‍ താരങ്ങള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ. മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരാണ് ഗോള്‍ഡന്‍ വിസക്ക് അര്‍ഹരായത്. അടുത്ത് തന്നെ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കും. ഇതാദ്യമായാണ് മലയാള സിനിമ താരങ്ങള്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാവുന്നത്.
പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുവരുടെയും പാസ്‌പോര്‍ട്ടില്‍ ഗോള്‍ഡിന്‍ വിസ പതിച്ച് നല്‍കുന്നതായിരിക്കും. ഇതിന് മുമ്പ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പിന്നീട് ടെന്നിസ് താരം സാനിയ മിര്‍സക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. അതിന് ശേഷമാണ് മലയാള സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാവുന്നത്.
അതേസമയം മോഹന്‍ലാല്‍ ഹൈദരാബാദില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലാണ്. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്ത് തന്നെ പൂര്‍ത്തിയാവും. ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫിന്റെ ട്വില്‍ത്ത് മാനില്‍ ജോയിന്‍ ചെയ്യും. കഴിഞ്ഞ ദിവസമാണ് ട്വില്‍ത്ത് മാനിന്റെ പൂജ നടന്നത്.
മമ്മൂട്ടി രത്തീന സംവിധാനം ചെയ്യുന്ന 'പുഴു'വില്‍ അടുത്തിടെ തന്നെ ജോയിന്‍ ചെയ്യുന്നതായിരിക്കും. കഴിഞ്ഞ ദിവസം തന്നെയായിരുന്നു പുഴു സിനിമയുടെയും പൂജ നടന്നത്. ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രമാണ്.


Next Story