'അപ്പയുടെയും കണ്ണന്റേയും അധ്വാനം മോശം എന്ന കമന്റിലൂടെ പലപ്പോഴും തകര്‍ത്ത് കളയുന്നു'; സിനിമയെ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് മാളവികാ ജയറാം
സിനിമയില്‍ വരുകയാണെങ്കില്‍ ഉറപ്പായും ഞാന്‍ ക്യാമറയ്ക്ക് പിന്നിലായിരിക്കും പ്രവര്‍ത്തിക്കുക
7 Aug 2021 6:01 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമയെ ഒരിക്കലും മോഹിച്ചിട്ടില്ലെന്ന് ജയറാമിന്റെ മകള്‍ മാളവിക. നിലവില്‍ സിനിമ തന്റെ മേഖലയല്ലെന്നും വരുകയാണെങ്കില്‍ ക്യാമറയ്ക്ക് പിന്നിലായിരിക്കും തുടക്കമെന്നും മാളവിക വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ അച്ഛനും സഹോദരനും സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അതെല്ലാം പലരും മോശം എന്ന ഒരു വാക്കുകൊണ്ട് തകര്‍ത്ത് കളയാറുമുണ്ട്. അത്തരം കമന്റുകള്‍ തന്നെ തകര്‍ത്ത് കളയുമെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
മാളവികയുടെ വാക്കുള്‍:
'സിനിമയില്‍ വരുകയാണെങ്കില്‍ ഉറപ്പായും ഞാന്‍ ക്യാമറയ്ക്ക് പിന്നിലായിരിക്കും പ്രവര്‍ത്തിക്കുക. പക്ഷെ സിനിമ എന്റെ മേഖലയല്ലെന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്. സിനിമയെ ഒരിക്കലും മോഹിച്ചിട്ടില്ല. അപ്പയും കണ്ണനും ഒക്കെ സിനിമക്കായി ചെയ്യുന്ന കഷ്ടപാടുകള്‍ എത്രയാണെന്ന് എനിക്ക് അറിയാം. എന്നിട്ടും മോശം എന്ന ഒരൊറ്റ കമന്റില്‍ ആ അധ്വാനത്തെ തകര്‍ത്ത് കളയുന്നവരുണ്ട്. എനിക്കത് അംഗീകരിക്കാനാവില്ല. അത്തരം കമന്റുകള്‍ എന്നെ തകര്‍ത്ത് കളയും. സെല്‍ഫിയില്‍ കാണാന്‍ ഭംഗിയില്ലെന്ന് തോന്നിയാല്‍ അസ്വസ്ഥയാവുന്ന ആളാണ് ഞാന്‍.
ചെറുപ്പത്തിലെ സ്‌പോര്‍ട്ട്‌സിനോടുള്ള താത്പര്യം കൊണ്ടാണ് ഞാന്‍ വെയില്‍സിലെ കാര്‍ഡിഫ് മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്‌പോര്‍ട്ട്‌സ് മാനേജ്‌മെന്റ് പഠിച്ചത്. പഠനം കഴിഞ്ഞ് വന്നപ്പോഴേക്കും നാട്ടില്‍ കൊവിഡും ബഹളങ്ങളുമായി. അങ്ങനെ കരിയറിലെ രണ്ട് വര്‍ഷം പോയി. ഇതിനിടയില്‍ ഒരു ഹ്യുമണ്‍ റിസോഴ്‌സ്‌മെന്റ് കോഴ്‌സ് ചെയ്തു. ഇപ്പോള്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് എച്ച് ആര്‍ വിഭാഗത്തിലാണ് ജോലി.'
അതേസമയം നായികയാവാന്‍ തന്നെ നിരവധി പേര്‍ വിളിക്കാറുണ്ടെന്നും മാളവിക പറഞ്ഞു. അന്നെല്ലാം താന്‍ സമൂഹമാധ്യമത്തില്‍ പോലും ഇല്ലായിരുന്നു. അതിനാല്‍ തന്നെ തന്റെ രൂപം പോലും പലര്‍ക്കും അറിയില്ലായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രം തുടങ്ങുന്നതിന് മുമ്പ് അനൂപ് വിളിച്ചിരുന്നു. ആ സമയത്ത് യുകെയില്‍ പഠനത്തിലായിരുന്നു. പിന്നെ ഗീതൂ മോഹന്‍ദാസ് വിളിച്ചിരുന്നു. എന്നാല്‍ ഗീതു ചേച്ചിയോട് ഉള്ള ഇഷ്ടം കൊണ്ട് മറുപടിയൊന്നും പറയാതെ മുങ്ങുകയായിരുന്നു. എന്നാല്‍ നാളെ തനിക്ക് അഭിനയിക്കാന്‍ തോന്നിയാല്‍ അത് ചെയ്യുമെന്നും മാളവിക വ്യക്തമാക്കി.
- TAGS:
- malavika jayaram
- Jayaram
Next Story