Top

'മാഡി എന്ന മാധവന്‍'; ബഹുഭാഷാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

12 Sep 2021 2:12 PM GMT
ഫിൽമി റിപ്പോർട്ടർ

മാഡി എന്ന മാധവന്‍; ബഹുഭാഷാ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍
X

ആന്‍മെ ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന 'മാഡി എന്ന മാധവന്‍ ' എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് എന്നി ഭാഷകളിലും അവതരിപ്പിക്കുന്ന ഈ ചിത്രം പ്രദീപ് ദിപുവാണ് സംവിധാനം ചെയ്യുന്നത്. പ്രഭു, മാസ്റ്റര്‍ അഞ്ജയ്, റിച്ച പലോട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍

തലൈവാസല്‍ വിജയ്, സുല്‍ഫി സെയ്ത്, നിഴലുകള്‍ രവി, ഷവര്‍ അലി, റിയാസ് ഖാന്‍, വയ്യാപുരി, കഞ്ചാ കറുപ്പ്, മുത്തു കലൈ, അദിത് അരുണ്‍, ഭാനു പ്രകാശ് നേഹ ഖാന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

മാധവന്‍ എന്ന കുട്ടിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ബഹു ഭാഷാ ചിത്രമായ ' മാഡി എന്ന മാധവനി'ല്‍ ദൃശ്യ വല്‍ക്കരിക്കുന്നത്. ഇന്നത്തെ കാലത്ത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധം എടുത്തു കാണിക്കുന്ന ഒരു നല്ല സന്ദേശവും മാധവന്റെ ഈ സാഹസിക കഥയിലൂടെ പറയുന്നുണ്ടെന്ന് സംവിധായകന്‍ പ്രതീഷ് ദിപു പറഞ്ഞു.

ഛായാഗ്രഹണം- അജയന്‍ വിന്‍സെന്റ്, ആകാശ വിന്‍സെന്റ്, സംഗീതം- ഔസേപ്പച്ചന്‍, ഹേഷാം, ബിജിഎം- ജോഷ്വാ ശ്രീധര്‍, ഗാനരചന- എന്‍.എ. മുത്തുകുമാര്‍, കുട്ടി രേവതി. മനോ, ഹരിചരന്‍, ചിത്ര, ചിന്മയി, സന്നിധാനന്‍, രക്താഷ് തുടങ്ങിയവരാണ് ചിത്രത്തിലെ ആറ് ഗാനങ്ങള്‍ ആലപിച്ചത്.

എഡിറ്റര്‍- വി.ടി.വിജയന്‍, ഗണേഷ് ബാബു എസ്. ആര്‍,സംഭാഷണം- വി. പ്രഭാകര്‍,കല-തോട്ട ധരണി,കോസ്റ്റ്യും- പ്രദീപ്, മേയ്ക്കപ്പ്- ദയാല്‍, കൊറിയോഗ്രാഫി- പ്രസന്ന, റിച്ചാര്‍ഡ് ബര്‍ട്ടണ്‍. സ്റ്റില്‍സ്- ശ്രീജിത്ത്, ഡിസൈന്‍- കോളിന്‍സ്, സൗണ്ട്-സേതു ക്രിയേറ്റീവ് സപ്പോര്‍ട്ട്- മഞ്ജു അനില്‍, ആക്ഷന്‍- അന്‍ബു അരിവ്. പ്രൊജക്റ്റ് ഡിസൈന്‍- സജിത് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- കൃഷ്ണമൂര്‍ത്തി എസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.


Next Story