Top

'ക്യാപ്റ്റൻ തിരക്കിലാണ് എന്നാൽ കൂളും'; ബ്രോ ഡാഡി സെറ്റിലെത്തി ലിസ്റ്റിൻ സ്റ്റീഫൻ

പൃഥ്വിരാജിനൊപ്പമുളള പുതിയ സിനിമകളെക്കുറിച്ച് ചർച്ച നടത്തുവാനാണ് അദ്ദേഹം ബ്രോ ഡാഡി ലൊക്കേഷനിൽ എത്തിയത്.

17 Aug 2021 7:11 AM GMT
ഫിൽമി റിപ്പോർട്ടർ

ക്യാപ്റ്റൻ തിരക്കിലാണ് എന്നാൽ കൂളും; ബ്രോ ഡാഡി സെറ്റിലെത്തി ലിസ്റ്റിൻ സ്റ്റീഫൻ
X


മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ബ്രോഡാഡിയുടെ സെറ്റിലെത്തി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജിനൊപ്പമുളള പുതിയ സിനിമകളെക്കുറിച്ച് ചർച്ച നടത്തുവാനാണ് അദ്ദേഹം ബ്രോ ഡാഡി ലൊക്കേഷനിൽ എത്തിയത്.
'ക്യാപ്റ്റൻ തിരക്കിലാണ് എന്നാൽ കൂളും. ഹൈദരാബാദിലെ ബ്രോ ഡാഡി ലൊക്കേഷനിൽ എത്തി'. പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങളും ലിസ്റ്റിൻ പങ്കുവെച്ചിട്ടുണ്ട്.

ജൂണിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. 'നിങ്ങളെ ചിരിപ്പിക്കാനും, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന രസകരമായൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം. സന്തോഷം തരുന്ന ഒരു സിനിമ കാണേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു' എന്നാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞത്.


Next Story