Top

'മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ ആശംസകള്‍'; ശൈലജ ടീച്ചര്‍

7 Sep 2021 10:10 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ ആശംസകള്‍; ശൈലജ ടീച്ചര്‍
X

ഇന്ത്യന്‍ സിനിമ കണ്ട അതുല്യ പ്രതിഭയായ ശ്രീ മമ്മൂട്ടി ഇന്ന് എഴുപതാം വയസിന്റെ തിളക്കത്തിലാണ്. എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ അമ്പത് വര്‍ഷമാണ് മമ്മൂട്ടി എന്ന ഇതിഹാസം ഇന്ത്യന്‍ സിനിമയില്‍ പൂര്‍ത്തിയാക്കിയത്. തന്റെ കഥാപാത്രങ്ങള്‍കൊണ്ട് വിസ്മയം തീര്‍ത്ത മമ്മൂട്ടി തന്റെതായ അഭിനയ ശൈലികൊണ്ട് ഇന്ത്യന്‍ സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്. ഇപ്പോള്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.

'മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ ആശംസകള്‍'- എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തകരടക്കം നിരവധിപേരാണ് ആശംസകളുമായി എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശ്തമാക്കിയ അഭിനയ പ്രതിഭയാണ് മമ്മൂട്ടി എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം.

ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാര്‍ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല്‍ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂര്‍വ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.'

Next Story