Top

കണ്ണന്‍ താമരക്കുളം ചിത്രം 'വരാല്‍'; പ്രകാശ് രാജും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങള്‍

4 Sep 2021 8:17 AM GMT
ഫിൽമി റിപ്പോർട്ടർ

കണ്ണന്‍ താമരക്കുളം ചിത്രം വരാല്‍; പ്രകാശ് രാജും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങള്‍
X

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം വരാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് അനൂപ് മേനോനാണ്. ചിത്രത്തില്‍ അനൂപ് മേനോന്‍ പ്രധാന വേഷവും ചെയ്യുന്നുണ്ട്.

അനൂപ് മേനോന് പുറമെ തെന്നിന്ത്യന്‍ താരം പ്രകാശ് രാജും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ റിലീസ് ചെയ്തത്.
ചിത്രത്തില്‍ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. രവി ചന്ദ്രനാണ് ചിത്ത്രിന്റെ ഛായാഗ്രഹകന്‍. എറണാംകുളും, തിരുവനന്തപുരം, പേരുമേട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
കണ്ണന്‍ താമരക്കുളത്തിന്റെ പത്താമത്തെ സിനിമയാണിത്. ഈ സിനിമയുടെ കഥ വളരെ പൊളിറ്റിക്കലാണ്. അതിലുപരി ത്രില്ലിങ്ങാണ് എന്നാണ് കണ്ണന്‍ താമരക്കുളം സിനിമയെ കുറിച്ച് പറഞ്ഞത്.
Next Story