Top

ജീവിതത്തിലും സ്മാര്‍ട്ട് ഫോണില്ല; കാരണം പറഞ്ഞ് ഇന്ദ്രന്‍സ്

എന്റെ കൈയിൽ ചെറിയ ഫോണാണ്, അതുപോലും ചിലപ്പോൾ എടുക്കാൻ പറ്റില്ല.

21 Aug 2021 12:43 PM GMT
ഫിൽമി റിപ്പോർട്ടർ

ജീവിതത്തിലും സ്മാര്‍ട്ട് ഫോണില്ല; കാരണം പറഞ്ഞ് ഇന്ദ്രന്‍സ്
X


അഭിനയ മികവ് കൊണ്ട് മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ നടനാണ് ഇന്ദ്രൻസ്. ഹോം എന്ന തന്റെ പുതിയ സിനിമയിലും പതിവ് തെറ്റിക്കാതെ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഹോമിലെ ഒലിവർ ട്വിസ്റ്റിനെപ്പോലെ തന്നെ തനിക്കും സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ അറിയില്ലെന്ന് അദ്ദേഹം പറയുന്നു.
തന്റെ കൈവശം ഇപ്പോഴും ചെറിയ ഫോണാണ്. പല തവണ സ്മാർട്ട്ഫോണുകൾ ഉപയോഗികാകൻ ശ്രമിച്ചു. എന്നാൽ സാധിച്ചില്ല. പിന്നെ മക്കളും സുഹൃത്തുക്കളും ഉണ്ട് എന്നതാണ് ഒരു ആശ്വാസം എന്ന് അദ്ദേഹം പറയുന്നു. ഇന്ന് സ്മാർട്ട്ഫോണുകളിൽ വാർത്തകളും പുസ്തകങ്ങളും എല്ലാം ലഭിക്കുമെങ്കിലും പത്രവും മാസികകളും വായിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയുടെ ക്ലോസ് എൻകൗണ്ടറിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്.
ഇന്ദ്രൻസിന്റെ വാക്കുകൾ:
ഇപ്പോഴും സ്മാർട്ട്ഫോണുകളെക്കുറിച്ച് പലതും അറിയില്ല. കുറെയൊക്കെ ശ്രമിച്ചു നോക്കിയിട്ടുണ്ട്. പിന്നെ കുട്ടികളൊക്കെ ചുറ്റും ഉണ്ടല്ലോ. അവർ നോക്കും എന്നുള്ളത് കൊണ്ട് പഠിച്ചില്ല. അവിടെ ചെന്നപ്പോൾ ആ ഒരു തപ്പൽ എനിക്ക് അഭിനയിക്കേണ്ടി വന്നില്ല.
എന്റെ കൈയിൽ ചെറിയ ഫോണാണ്, അതുപോലും ചിലപ്പോൾ എടുക്കാൻ പറ്റില്ല. മോനൊക്കെ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പറഞ്ഞു, ഒന്ന് രണ്ട് തവണ വാങ്ങിച്ചു തരുകയും ചെയ്തു. പിന്നെ ഞോണ്ടി, എവിടെ എങ്കിലുമൊക്കെ കൊണ്ടുപോയി കളയും അല്ലെങ്കിൽ ആർക്കങ്കിലുമൊക്കെ അറിയാതെ കോൾ പോകും. ഇതൊക്കെ കുറെ തവണ നിലത്ത് വീഴുമല്ലോ. അതാവുമ്പോൾ അങ്ങനെയും പറ്റില്ലല്ലോ, അതുകൊണ്ടാണ്.
രണ്ടു മൂന്ന് തവണ ഉപയോഗിച്ച് നോക്കിയിട്ടുമുണ്ട്. പിന്നെ ചിലരൊക്കെ പറയും അത് ഇല്ലാത്തത് നല്ലതാ സ്വസ്ഥത ഉണ്ടാകുമല്ലോ എന്നൊക്കെ. അതുകൊണ്ട് ഞാനും അങ്ങ് പിൻവാങ്ങി. അത്യാവശ്യത്തിന് മക്കളും കൂട്ടുകാരുമൊക്കെ സഹായിക്കും.
അതുപോലെ എന്റെ വിഷമം എന്താണെന്നാൽ പത്രം തന്നെ വായിക്കണം. വൈകുന്നേരം വാർത്തയും രാവിലെ പത്രവും, അതുപോലെ പുസ്തകങ്ങളും. ഇതൊക്കെ ഫോണിൽ കിട്ടുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ എനിക്ക് അതിന്റെ മണം ഇല്ലെങ്കിൽ ശരിയാകില്ല.


Next Story

Popular Stories