Top

'ഹോം'; മേക്കിങ്ങ് വീഡിയോ പുറത്ത്

28 Aug 2021 9:20 AM GMT
ഫിൽമി റിപ്പോർട്ടർ

ഹോം; മേക്കിങ്ങ് വീഡിയോ പുറത്ത്
X

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായ ഹോമിന്റെ മേക്കിങ്ങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒലിവര്‍ ട്വിസ്റ്റ് എന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി കഴിഞ്ഞു.

റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്റ് മങ്കി പെന്‍ എന്ന ചിത്രത്തിന്റെ അതേ ടീമാണ് ഹോമം എന്ന ചിത്രവും ഒരുക്കുന്നത്.
ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. 2021 മെയിലാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തംരംഗത്തോടെയാണ് ചിത്രത്തിന് റിലീസ് മാറ്റിവെക്കേണ്ടി വന്നത്.



Next Story