Top

25 വയസ് കഴിഞ്ഞ കാമുകിമാരെ ഒഴിവാക്കുന്നു; ഡികാപ്രിയോ പ്രണയങ്ങൾ ട്രോളാക്കി സോഷ്യൽ മീഡിയ

47 വയസാണ് ലിയനാർഡോ ഡികാപ്രിയോയുടെ പ്രായം.

1 Sep 2022 8:03 AM GMT
ഫിൽമി റിപ്പോർട്ടർ

25 വയസ് കഴിഞ്ഞ കാമുകിമാരെ ഒഴിവാക്കുന്നു; ഡികാപ്രിയോ പ്രണയങ്ങൾ ട്രോളാക്കി സോഷ്യൽ മീഡിയ
X

ഹോളിവുഡ് നടൻ ലിയനാർഡോ ഡികാപ്രിയോയും കമില മൊറോണുമായുള്ള ബന്ധം പിരിഞ്ഞതിന് പിന്നാലെ ഡികാപ്രിയോയെ ട്രോളി സോഷ്യൽ മീഡിയ. നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വേര്‍പിരിയുന്ന വിവരം അമേരിക്കന്‍ വാരാന്ത്യ പതിപ്പായ 'പീപ്പിള്‍ മാഗസിനാണ്' പുറത്തുവിട്ടത്. 'ദി സൺ' പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഈ സമ്മറിൽ മൊറോണിന് 25 വയസ് തികഞ്ഞതിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിന് പിന്നാലെയാണ് ഡികാപ്രിയോ പ്രണയങ്ങളുടെ പാറ്റേണുകൾ വിലയിരുത്തി സമൂഹ മാധ്യമങ്ങളിൽ ഈ 'പ്രതിഭാസം' മീമുകളായി എത്തുന്നത്.

25 വയസ് കഴിഞ്ഞ ആരുമായും ഡികാപ്രിയോ ഡേറ്റ് ചെയ്തിട്ടില്ലെന്നും, 25 തികഞ്ഞ ശേഷം സ്ത്രീകളുമായി പിരിയുന്നതായും ആരാധകർ കാലക്രമെണ നിരീക്ഷിച്ച് വന്നതാണ് ട്വിറ്ററിൽ നിറയുന്ന ട്രോളുകൾ. മുൻപ് നടൻ ഡേറ്റ് ചെയ്ത ഗിസെലെ ബുണ്ട്ചെൻ, ബാർ റാഫേലി, ബ്ലേക്ക് ലൈവ്ലി, എറിൻ ഹെതർടൺ, ടോണി ഗാർഗൺ, കെല്ലി റോർബാച്ച്, നീന അഗ്ദാൽ എന്നിവരിലരും 26 വയസോ അതിൽ കൂടുതലോ ഉള്ളവരായിരുന്നില്ല. 'സ്ത്രീകൾ 25 വയസ് കഴിയുമ്പോൾ അവരുമായി വേർപിരിയുന്ന ലിയനാർഡോ ഡികാപ്രിയോയേക്കാൾ വിശ്വസനീയമായ ഒരു പ്രതിഭാസം ഈ ഗ്രഹത്തിൽ വേറെയില്ല. സ്ഥിരവിവര കണക്കുകൾ ആശ്വാസകരമാണ്,' എന്നാണ് ട്വിറ്ററിൽ ഒരാൾ എഴുതിയത്.

2020ലെ അക്കാദമി അവാര്‍ഡ്‌സിലായിരുന്നു ഇരുവരും തങ്ങളുടെ പ്രണയ വിവരം വെളിപ്പെടുത്തിയത്. തമ്മിലെ പ്രായവ്യത്യാസത്തെ ഗൗരവമായി എടുക്കുന്നില്ല എന്ന് 2019ല്‍ ലോസ് ഏഞ്ചലസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കമില മൊറോണ്‍ പറഞ്ഞിരുന്നു. 'ഹോളിവുഡിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള പ്രണയ ബന്ധങ്ങളില്‍ ഭൂരിഭാഗം ആളുകള്‍ക്കും വലിയ പ്രായ വ്യത്യാസമുണ്ട്. അവരവര്‍ ആഗ്രഹിക്കുന്ന ആളുകളുടെ കൂടെ ഡേറ്റ് ചെയ്യുന്നു. ലിയനാർഡോ ഡികാപ്രിയോയുമായുള്ള ബന്ധത്തിന്‍റെ തുടക്കത്തില്‍, തന്നെ ഏറ്റവുമധികം അലട്ടിയത് പ്രായവ്യത്യാസമായിരുന്നുവെന്ന്' കമില മൊറോൺ പറഞ്ഞു.

2014ല്‍ ജെയിംസ് ഫ്രാങ്കോ സംവിധാനം ചെയ്‌ത 'ബുക്കോവ്‌സ്‌കി' എന്ന ചിത്രത്തിലൂടെയാണ് മൊറോൺ തന്‍റെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടെയ്‌ലർ ജെങ്കിൻസ് റീഡിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നോവലായ 'ഡെയ്‌സി ജോൺസ് ആന്‍റ് ദി സിക്‌സ്' ടെലിവിഷന്‍ പരമ്പരയായി മാറുമ്പോള്‍ അതിലെ ഡെയ്‌സി ജോൺസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കമീലിയയാണെന്ന് ഫോക്‌സ്‌ ന്യൂസ് റിപ്പേര്‍ട്ട് ചെയ്യുന്നു. മാർട്ടിൻ സ്‌കോർസി സംവിധാനം ചെയ്ത് 2023 എത്തുന്ന 'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണി'ന്‍റെ ചിത്രീകരണത്തിലാണ് ലിയനാർഡോ ഡികാപ്രിയോ.

Story highlights: Twitter floods with memes on Leonardo DiCaprio of him only dating women under 25

Next Story