Top

തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയായി; ഇന്ത്യയില്‍ മികച്ച കളക്ഷന്‍ നേടുന്ന ഹോളിവുഡ് സിനിമകളുടെ ആദ്യ പത്തില്‍ 'തോര്‍: ലവ് ആന്‍ഡ് തണ്ടര്‍'

അഞ്ചാം വാരത്തില്‍ അമ്പത് ലക്ഷം രൂപയാണ് സിനിമയുടെ കളക്ഷന്‍

10 Aug 2022 3:09 AM GMT
ഫിൽമി റിപ്പോർട്ടർ

തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയായി; ഇന്ത്യയില്‍ മികച്ച കളക്ഷന്‍ നേടുന്ന ഹോളിവുഡ് സിനിമകളുടെ ആദ്യ പത്തില്‍ തോര്‍: ലവ് ആന്‍ഡ് തണ്ടര്‍
X

ഇന്ത്യയില്‍ നിന്നും മികച്ച കളക്ഷന്‍ നേടുന്ന ഹോളിവുഡ് സിനിമകളുടെ ആദ്യ പത്തില്‍ 'തോര്‍: ലവ് ആന്‍ഡ് തണ്ടര്‍'. തിയേറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാകുമ്പോള്‍ 128കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്നും കളക്ട് ചെയ്തത്. അഞ്ചാം വാരത്തില്‍ അമ്പത് ലക്ഷം രൂപയാണ് സിനിമയുടെ കളക്ഷന്‍. ഇതോടെ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് സിനിമകളുടെ ലിസ്റ്റില്‍ പത്താമത്തെ ചിത്രമായി ഇത് മാറി. ലിസ്റ്റില്‍ ഇടം നേടിയ അഞ്ചാമത്തെ മാര്‍വല്‍ ചിത്രം കൂടിയാണിത്.

2017 ല്‍ പുറത്തിറങ്ങിയ 'തോര്‍: റാഗ്‌നാറോക്കും' ഇന്ത്യയില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരുന്നു. 77 കോടിയാണ് ചിത്രം നേടിയത്. ഹോളിവുഡില്‍ നിന്നുള്ള പതിമൂന്നാം ഉയര്‍ന്ന ഗ്രോസറായിരുന്നു ഇത്. റാഗ്‌നാറോക്കിനെക്കാള്‍ 65 ശതമാനം വര്‍ദ്ധനവാണ് ലവ് ആന്‍ഡ് തണ്ടറില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ മാര്‍വല്‍ ബ്രാന്‍ഡിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണ് ഇത്.

മാര്‍വലിന്റെ തോര്‍ സീരീസിലെ നാലാം ചിത്രമാണ് 'തോര്‍: ലവ് ആന്‍ഡ് തണ്ടര്‍'. ക്രിസ് ഹെംസ് വര്‍ത്ത്, നതാലി പോര്‍ട്ട്മാന്‍, ക്രിസ്റ്റിന്‍ ബെയില്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെയ്മി അലക്‌സാണ്ടര്‍, റസല്‍ ക്രോ എന്നിവരാണ് മറ്റ് താരങ്ങള്‍. തൈക വൈറ്റിറ്റിയാണ് ചിത്രം സംവിധാനം ചെയ്തത്. 'അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമി'ലെ സംഭവ വികാസങ്ങള്‍ക്ക് ശേഷമുള്ള തോറിന്റെ ജീവിതമാണ് സിനിമയില്‍ പറയുന്നത്.

Story Highlights; Thor: Love and Thunder among top 10 highest grossing Hollywood films from India

Next Story