Top

ഇന്ത്യയില്‍ മികച്ച കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി 'സ്‌പൈഡര്‍മാന്‍; നോ വേ ഹോം'; ഇതുവരെ നേടിയത് 202 കോടി

ഒന്നും രണ്ടും സ്ഥാനത്തുള്ളത് 'അവഞ്ചഴ്‌സ്; എന്‍ഡ്‌ഗെയിം', 'അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍', എന്നീ ചിത്രങ്ങളാണ്

4 Jan 2022 2:08 PM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യയില്‍ മികച്ച കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി സ്‌പൈഡര്‍മാന്‍; നോ വേ ഹോം; ഇതുവരെ നേടിയത് 202 കോടി
X

ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി 'സ്‌പൈഡര്‍മാന്‍; നോ വേ ഹോം'. റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോള്‍ 202.34 കോടിയാണ് ചിത്രം നേടിയത്. ആദ്യ ദിനത്തില്‍ 41.50 കോടിയാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ സ്‌പൈഡര്‍മാന്റെ ഗ്രോസ് കളക്ഷന്‍. ആഗോള തലത്തില്‍ 7400 കോടി രൂപ് ഇതുവരെ ചിത്രം കളക്ട് ചെയ്തു.

ഒന്നും രണ്ടും സ്ഥാനത്തുള്ളത് 'അവഞ്ചഴ്‌സ്; എന്‍ഡ്‌ഗെയിം', 'അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍', എന്നീ ചിത്രങ്ങളാണ്. അവഞ്ചഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ 227.43 കോടിയും അവഞ്ചഴ്‌സ്; എന്‍ഡ്‌ഗെയിം 373.22 കോടിയുമാണ് ഇന്ത്യയില്‍ നിന്നും നേടിയത്.

2021 ഡിസംബര്‍ 16 നാണ് സ്‌പൈഡര്‍മാന്‍ നോ വേ ഹോം തീയേറുകളില്‍ എത്തിയത്. 'സ്പൈഡര്‍മാന്‍:ഫാര്‍ ഫ്രം ഹോം' അവസാനിക്കുന്നതിന്റെ തുടര്‍ച്ചയാണ് നോ വേ ഹോം. യഥാര്‍ഥ സ്പൈഡര്‍മാന്‍ പീറ്റര്‍ പാര്‍ക്കര്‍ ആണെന്ന വെളിപ്പെടുത്തലോടെയാണ് സ്പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം അവസാനിക്കുന്നത്. തന്റെ ഐഡന്റിറ്റി രഹസ്യമായി തന്നെ നിലനിര്‍ത്താന്‍ സ്പൈഡര്‍മാന്‍ ഡോക്ടര്‍ സ്ട്രെയ്ഞ്ചിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സ്പൈഡര്‍മാന്‍: നോ വേ ഹോമിന്റെ പ്രമേയം.

ജോണ്‍ വാട്സ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍വല്‍ സ്റ്റുഡിയോസും കൊളമ്പിയ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സോണി പിക്ചേഴ്സ് റിലീസിംഗാണ് വിതരണം. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ സ്പൈഡര്‍മാന്‍: നോ വേ ഹോം റിലീസ് ചെയ്തിട്ടുണ്ട്.

Next Story