Top

നാർകോസിലെ റാഫ പിടിയിൽ; മയക്കുമരുന്ന് മാഫിയ തലവനെ പിടികൂടുന്നതിനിടെ കൊല്ലപ്പെട്ടത് 14 യുഎസ് കമാൻഡോകൾ

ലാറ്റിൻ അമേരിക്കയിൽ ഏറ്റവുമധികം സ്വാധീനമുള്ള മാഫിയ സംഘങ്ങളിൽ ഒന്നന്നായിരുന്ന ഗ്വാഡ ലാഹാരയുടെ സഹസ്ഥാപകനാണ് കാറോ ക്വിന്റിറോ

17 July 2022 2:24 AM GMT
ഫിൽമി റിപ്പോർട്ടർ

നാർകോസിലെ റാഫ പിടിയിൽ; മയക്കുമരുന്ന് മാഫിയ തലവനെ പിടികൂടുന്നതിനിടെ കൊല്ലപ്പെട്ടത് 14 യുഎസ് കമാൻഡോകൾ
X

മെക്സികോയിൽ മാഫിയ തലവനായ റാഫേൽ കാറോ ക്വിന്റിറോ പിടിയിൽ. മെക്സിക്കോയിലാണ് റാഫേൽ പിടിയിലായത്. 1985-ൽ ഒരു യുഎസ് ആന്റി നാർക്കോട്ടിക് ഏജന്റിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഇയാളെ മെക്സിക്കോയുടെ നാവികസേന വെള്ളിയാഴ്ച പിടികൂടുകയായിരുന്നു. ഇയാളുടെ കഥ ക്രൈം നെറ്റ്ഫ്ലിക്സ് സീരിസ് ആയ നാർക്കോസ്: മെക്സിക്കോയിൽ അവതരിപ്പിച്ചിട്ടുണ്ട്.

വളരെ നാടകീയമായ രീതിയിലാണ് കാറോ ക്വിന്റിറോയെ പിടികൂടിയത്. ഇയാളെ പിടികൂടാൻ ഉപയോഗിച്ച ഹെലികോപ്റ്റർ തകർന്ന് 14 യുഎസ് കമാൻഡോകൾ കൊല്ലപ്പെട്ടിരുന്നു. ലാറ്റിൻ അമേരിക്കയിൽ ഏറ്റവുമധികം സ്വാധീനമുള്ള മാഫിയ സംഘങ്ങളിൽ ഒന്നന്നായിരുന്ന ഗ്വാഡ ലാഹാരയുടെ സഹസ്ഥാപകനാണ് കാറോ ക്വിന്റിറോ. ഇയാളുടെ തലയ്ക്ക് യു എസ് രണ്ട് കോടി ഡോളറാണ് വിലയിട്ടിരുന്നത്.

മെക്സിക്കോയിലെ മയക്കുമരുന്ന് കടത്തിന്റെ പ്രധാന സ്ഥലമായി വിശേഷിപ്പിക്കുന്ന സിനാലോവ പ്രവിശ്യയിലെ ചോയിക്സ് മുൻസിപ്പാലിറ്റിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മെക്സിക്കോ പ്രസിഡന്റ് ആന്ദ്രോസ് മാനുവൽ ലോപസ് വൈറ്റ് ഹൗസിൽ ജോ ബൈഡനെ കണ്ടതിന് ദിവസങ്ങൾക്കുളിലാണ് റാഫേലിന്റെ അറസ്റ്റ്. കാറോ ക്വിന്റിറോയുടെ അറസ്റ്റിന് വേണ്ടി അമേരിക്കയുടെ കടുത്ത സമ്മർദം ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

2015ൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ സീരിസ് ആയ 'നാർക്കോസ്' കൊളംബിയൻ മയക്കുമരുന്ന് ഡീലറായിരുന്ന പാബ്ലോ എസ്കോബാറിന്റെ കഥയിലൂടെയാണ് ആരംഭിക്കുന്നത്. 1980-കളിൽ സജീവമായിരുന്ന മയക്കുമരുന്ന് മാഫിയയും പൊലീസും തമ്മിലുള്ള പോരാട്ടങ്ങളും മാഫിയകൾക്കിടയിൽ നടക്കുന്ന ഗാങ് വാറുകളുമാണ് ഈ സീരിസിന്റെ ഹൈലൈറ്റ്. കൊളംബിയൻ മയക്കുമരുന്ന് മാഫിയയെ മുഴുവനായി വിളിക്കുന്ന പേരാണ് നാർക്കോസ്‌. സീരിസിന്റെ മൂന്ന് സീസണുകൾക്കും ശേഷമാണ് നാലാം ഭാഗമായ നാർക്കോസ്: മെക്സിക്കോ എത്തുന്നത്. ഇതിലൂടെയാണ് റാഫേൽ കാറോ ക്വിന്റേറോയുടെ കഥയും പറയുന്നത്. 2018 നവംബറിലാണ് നാർക്കോസ്: മെക്സിക്കോ നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. മെക്സിക്കോയുടെ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഉത്ഭവത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥ പറയുന്നത്.

Story highlights: Rafael in Narcos arrested; 14 US Commandos Killed While Arresting Drug Mafia king Rafael Caro Quintero

Next Story