Top

ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് അന്തരിച്ചു

വിഖ്യാത ഹോളിവുഡ് സംവിധായകൻ ആൽഫ്രഡ്‌ ഹിച്കോക്കിന്റെ മകളാണ് പട്രീഷ്യ ഹിച്കോക്ക്.

11 Aug 2021 11:14 AM GMT
ഫിൽമി റിപ്പോർട്ടർ

ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് അന്തരിച്ചു
X


ഹോളിവുഡ് നടി പട്രീഷ്യ ഹിച്കോക്ക് അന്തരിച്ചു. 93 വയസായിരുന്നു. കാലിഫോര്‍ണിയയിലെ തൗസന്‍റ് ഓക്സില്‍ തിങ്കളാഴ്ചയാണ് മരണം.
വിഖ്യാത ഹോളിവുഡ് സംവിധായകൻ ആൽഫ്രഡ്‌ ഹിച്കോക്കിന്റെ മകളാണ് പട്രീഷ്യ ഹിച്കോക്ക്. അദ്ദേഹത്തിന്റെ സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിൻ, സൈക്കോ തുടങ്ങിയ സിനിമകളിൽ അഭിയനയിച്ചിട്ടുണ്ട്. സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.
ആൽഫ്രഡ്‌ ഹിച്ച്കൊക്കിന്റെ സ്റ്റേജ് ഫ്രൈറ്റ് എന്ന ചിത്രത്തിലൂടെയാണ് പട്രീഷ്യയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. ചബ്ബി ബാനിസ്റ്റര്‍ എന്ന ചെറിയ വേഷത്തിലാണ് ചിത്രത്തിൽ അവതരി[പ്പിച്ചത്. പിന്നാലെ സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിനിൽ ബാർബറ മോര്‍ട്ടണ്‍ എന്ന കഥാപാത്രം ചെയ്തു. സിനിമയ്ക്ക് പുറമെ നിരവധി ടെലിവിഷൻ സീരീസുകളിലും അഭിയനയിച്ചിട്ടുണ്ട്.


Next Story

Popular Stories