Top

മാര്‍വലിന്റെ ആദ്യ മുസ്ലീം സൂപ്പര്‍ ഹീറോ; 'മിസ് മാര്‍വല്‍' നാളെ മുതല്‍

7 Jun 2022 12:47 PM GMT
ഫിൽമി റിപ്പോർട്ടർ

മാര്‍വലിന്റെ ആദ്യ മുസ്ലീം സൂപ്പര്‍ ഹീറോ; മിസ് മാര്‍വല്‍ നാളെ മുതല്‍
X

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ പുതിയ സീരീസ് 'മിസ് മാര്‍വല്‍' നാളെ മുതല്‍. മാര്‍വലിന്റെ ആദ്യ മുസ്ലാം സൂപ്പര്‍ ഹീറോ കൂടിയാണ് മിസ് മാര്‍വല്‍. അറ് എപ്പിസോഡുകളായി ഒരുങ്ങുന്ന സീരീസ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

മാര്‍വല്‍ കോമിക്‌സിലെ കമല ഖാന്‍ എന്ന സൂപ്പര്‍ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് മിസ് മാര്‍വലിന്റെ ഒറിജിനല്‍ സീരീസ് ഒരുങ്ങുന്നത്. പാക്കിസ്ഥാനി കനേഡിയന്‍ നടിയായ ഇമാന്‍ വെല്ലാനിയാണ് മിസ് മാര്‍വലിനെ അവതരിപ്പിക്കുന്നത്. മുസ്ലീം-അമേരിക്കന്‍ പെണ്‍കുട്ടിയായ കമലാ ഖാന്‍ സൂപ്പര്‍ഹീറോയായി മാറുന്നതാണ് കഥ. ക്യാപ്റ്റന്‍ മാര്‍വലിന് സമാനമായി ചുവപ്പും നീലയും ചേര്‍ന്ന വസ്ത്രമാണ് മിസ് സൂപ്പര്‍ ഹീറോയ്ക്കും.

ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്ഖ്, റിഷ് ഷാ, മോഹന്‍ കപൂര്‍ എന്നിവരാണ് സീരീസിലെ മറ്റ് താരങ്ങള്‍. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും മിസ് മാര്‍വലില്‍ അതിഥി കഥപാത്രമായി എത്തും. ബ്രിട്ടീഷ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും തിരക്കഥാകൃത്തുമായ ബിഷ കെ അലിയാണ് മിസ് മാര്‍വലിന്റെ സൃഷ്ടാവ്.

Story Highlights; Marvel's first Muslim superhero Miss Marvel streaming from tomorrow

Next Story