ഹോളിവുഡ് നടൻ ലാൻസ് റെഡ്ഡിക്ക് അന്തരിച്ചു
ജനപ്രിയ എച്ച് ബി യോ പരമ്പരയായ 'ദി വയർ', ആക്ഷൻ-ത്രില്ലർ ചിത്രം 'ജോൺ വിക്ക്' എന്നിവയിലൂടെ ശ്രദ്ധ നേടിയ നടനാണ് ലാൻസ് റെഡ്ഡിക്ക്
18 March 2023 5:09 AM GMT
ഫിൽമി റിപ്പോർട്ടർ

ഹോളിവുഡ് നടൻ ലാൻസ് റെഡ്ഡിക്ക് (60) അന്തരിച്ചു. ജനപ്രിയ എച്ച് ബി യോ പരമ്പരയായ 'ദി വയർ', ആക്ഷൻ-ത്രില്ലർ ചിത്രം 'ജോൺ വിക്ക്' എന്നിവയിലൂടെ ശ്രദ്ധ നേടിയ നടനാണ് ലാൻസ് റെഡ്ഡിക്ക്. കഴിഞ്ഞ ദിവസം ലോസ് ഏഞ്ചലസിലെ വീട്ടിൽ വച്ച് അന്ത്യം സംഭവിച്ച വിവരം അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ വഴി യുഎസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംഗീതജ്ഞൻ കൂടിയാണ് റെഡ്ഡിക്ക്.
മാർച്ച് 24 ന് റിലീസ് ചെയ്യാനിരിക്കുന്ന ജോൺ വിക്ക് ഫ്രാഞ്ചൈസിയുടെ നാലാം ഭാഗത്തിനായുള്ള പ്രസ് ടൂറിൽ റെഡ്ഡിക്ക് ഉണ്ടായിരുന്നു. അന ഡി അർമാസ് അഭിനയിക്കുന്ന, 'ജോൺ വിക്ക് സ്പിൻഓഫ്', 'ബാലെരിന' എന്നീ സിനിമകാളാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. ബാൾട്ടിമോർ സ്വദേശിയായ റെഡ്ഡിക്ക് തന്റെ 25 വർഷത്തെ അഭിനയ ജീവിതത്തിൽ നിരവധി സിനിമകളിലൂടെയും ടിവി ഷോകളിലൂടെയും ജനശ്രദ്ദ് ആകർഷിച്ചിട്ടുണ്ട്.
ന്യൂയോർക്കിലെ റോച്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ഈസ്റ്റ്മാൻ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് റെഡ്ഡിക്ക് സംഗീതം പഠിച്ചിട്ടുണ്ട് .കൂടാതെ യേൽ സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദം നേടി. 'വൺ നൈറ്റ് ഇൻ മിയാമി' എന്ന ചിത്രത്തിലെ അഭിനയത്തിന് സഹ അഭിനേതാക്കൾക്കൊപ്പം 2021-ൽ അദ്ദേഹം സാഗ് അവാർഡ്സിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
Story Highlights: Hollywood Actor Lance Reddick dies aged 60