Top

ജെയിംസ് ബോണ്ട് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ആമസോൺ പ്രൈം

എംജിഎം സ്റ്റുഡിയോസ് ആമസോൺ ഏറ്റെടുത്തതോടെയാണ് ജെയിംസ് ബോണ്ട് സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.

18 Dec 2021 1:39 PM GMT
ഫിൽമി റിപ്പോർട്ടർ

ജെയിംസ് ബോണ്ട് പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ആമസോൺ പ്രൈം
X

ലോക പ്രേക്ഷകരെ കീഴടക്കിയ, ഹോളിവുഡിന്റെ തന്നെ അഭിമാന ചിത്രമായി മാറിയ 'ജെയിംസ് ബോണ്ടി'ന്റെ എല്ലാ കഥകളും ആമസോൺ പ്രൈമിലൂടെ ഇനി ലഭ്യമാകും. 1962 ൽ റിലീസ് ചെയ്ത ആദ്യ ജയിംസ് ബോണ്ട് ചിത്രം 'ഡോ. നോ' മുതൽ 2015 ൽ പുറത്തിറങ്ങിയ 'സ്പെക്ട്രെ' വരെയുള്ള 23 ചിത്രങ്ങളാണ് പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 18 മുതലാണ് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നത്. എംജിഎം സ്റ്റുഡിയോസ് ആമസോൺ ഏറ്റെടുത്തതോടെയാണ് ജെയിംസ് ബോണ്ട് സിനിമകൾ ഒടിടിയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്.

1962ൽ ഷോൺ കോണറി നായകനായെത്തിയ ' ഡോ. നോ', 1963ൽ പുറത്തിറങ്ങിയ 'ഫ്രം റഷ്യ വിത് ലൗവ്', 1965ലെ 'തണ്ടർബോൾ',1964ൽ പുറത്തിറങ്ങിയ 'ഗോൾഡ്ഫിംഗർ', 1967ലെ 'യു ഒണ്‍ലി ലീവ് ട്വൈസ്', 1969ൽ ജോര്‍ജ് ലാസെൻബി നായകനായി എത്തിയ 'ഓൺ ഹെയർ മജെസ്റ്റിസ് സീക്രട്ട് സെർവിസ്', 1971ൽ ഷോൺ കോണറി പ്രധാന വേഷത്തിലെത്തിയ 'ഡൈമണ്ട്സ് ആർ ഫോർഎവർ', റോജർ മൂർ നായകനായി എത്തി 1973ൽ പുറത്തിറങ്ങിയ 'ലിവ് ആന്‍ഡ് ലെറ്റ് ഡൈ', 1974ൽ 'ദ് മാൻ വിത്ത് ദ് ഗോൾഡൻ ഗൺ', റോജർ മൂറിന്റെ 'ദ് സ്പൈ ഹു ലവ്ഡ് മി', 1979ലെ 'മൂണ്‍റാകെർ', 1981ലെ 'ഫോർ യുവർ ഐസ് ഒൺലി', 1985ലെ 'എ വ്യൂ ടു എ കിൽ', 1987ൽ ഇറങ്ങിയ തിമോത്തി ഡാൾടൻ നായകനായ 'ദ് ലിവിങ് ഡേലൈറ്റ്സ്', 1989ലെ 'ലൈസൻട് ടു കിൽ', പിയേഴ്സ് ബ്രോസ്നൻ നായകനായി 1995ൽ പുറത്തിറങ്ങിയ 'ഗോൾഡൻ ഐ', പിയേഴ്സ് ബ്രോസ്നന്റെ 1997ലെ 'ടുമോറോ നെവർ ഡൈസ്', 1999ലെ 'ദ് വേൾഡ് ഈ നോട്ട് ഇനഫ്', 2002ൽ പുറത്തിറങ്ങിയ 'ഡൈ അനദർ ഡേ', ഡാനിയല്‍ ക്രെയ്ഗ് നായകനായി 2006ൽ പുറത്തിറങ്ങിയ 'കാസിനോ റോയലെ',2008ലെ 'ക്വാണ്ടം ഓഫ് സൊലാസ്', 2012ലെ 'സ്കൈഫാൾ', 2015ൽ അവസാനമായി പുറത്തിറങ്ങിയ 'സ്പെക്ട്രെ' എന്നെ ചിത്രങ്ങളാണ് ഇനി ആമസോൺ പ്രൈമിൽ ഉണ്ടാകുക

Next Story