Top

ക്ലോയി ഷാവോയുടെ സംവിധാനം; മാർവലിന്റെ എറ്റേണൽസ് പുതിയ ട്രെയ്‌ലർ

ഓസ്കാർ ജേതാവായ സംവിധായിക ക്ലോയി ഷാവോയാണ് ചിത്രം ഒരുക്കുന്നത്.

19 Aug 2021 2:36 PM GMT
ഫിൽമി റിപ്പോർട്ടർ

ക്ലോയി ഷാവോയുടെ സംവിധാനം; മാർവലിന്റെ എറ്റേണൽസ് പുതിയ ട്രെയ്‌ലർ
X


മാർവൽ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം എറ്റേണൽസിന്റെ പുതിയ ട്രെയ്‌ലർ എത്തി. ഓസ്കാർ ജേതാവായ സംവിധായിക ക്ലോയി ഷാവോയാണ് ചിത്രം ഒരുക്കുന്നത്.
കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ വേഷവിധാനങ്ങളെക്കുറിച്ചും സൂചനകൾ നൽകുന്നതാണ് പുതിയ ട്രെയ്‌ലർ. മികച്ച ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിലേത് എന്ന് ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. അമരത്വമുള്ള ഒരു സംഘം ഒരു വലിയ ശത്രുവിനെതിരെ ഒന്നിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അവഞ്ചേഴ്‌സ് ഏൻഡ് ഗെയിമിലെ സംഭവവികാസങ്ങളെക്കുറിച്ചും ട്രെയ്‌ലരിൽ പ്രതിപാദിക്കുന്നുണ്ട്.

സ്കാര്‍ലറ്റ് ജോണ്‍സിനെ നായികയാക്കി ബ്ലാക് വിഡോ എന്ന ചിത്രമാണ് മാർവലിന്റെതായി ഒടുവിൽ പുറത്തിറങ്ങിയത്. ക്യാപ്റ്റൻ അമേരിക്ക ദി സിവിൽ വാറിന് ശേഷം ബ്ലാക് വിഡോയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ് ചിത്രത്തിൽ പറയുന്നത്.
ഡോക്ടര്‍ സ്ട്രേഞ്ച് ആന്‍റ് മള്‍ട്ടിവേര്‍സ് മാഡ്നസ് , തോര്‍ ലൗ ആന്‍റ് തണ്ടര്‍, ഹോക്ക് ഐ തുടങ്ങിയവയും അണിയറയിൽ ഒരുങ്ങുകയാണ്.


Next Story

Popular Stories